സൂര്യ ടിവിയിൽ സംപ്രേക്ഷണം ചെയ്യുന്ന മലയാളി ഹൗസ് എന്ന റിയാലിറ്റി ഷോയിലൂടെ ആണ് റോസിൻ ജോളിയെ മലയാളി പ്രക്ഷകർക്കു സുപരിചിതയായത്. ഷോയിൽ റോസിനും രാഹുലും തമ്മിലുള്ള സൗഹൃദവും അത് ഏറെ വിമർശനമായിരുന്നു. ഇതിന് പിന്നാലെ സിനിമകളിൽ സജീവമായ റോസിൻ നാലുവർഷം മുൻപാണ് വിവാഹിതയായത്. വിവാഹ ശേഷവം സ്ക്രീനിൽ താരമായിരുന്ന റോസിൻ ഇപ്പോൾ ബാംഗ്ലൂരിൽ ആണ് സ്ഥിരതാമസം. കുടുംബിനിയായി കഴിയുമ്പോഴും സന്തോഷ നിമിഷങ്ങൾ റോസിൻ ആരാധകരോട് പങ്കുവയ്ക്കാറുണ്ട്. സോഷ്യൽ മീഡിയയിൽ സജീവമായ താരം ഇപ്പോൾ പങ്കുവെച്ചുരിക്കുന്ന ഒരു പോസ്റ്റാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.
കഴിഞ്ഞ ദിവസമാണ് റോസിനും സുനിൽ പി തോമസും തമ്മിലുള്ള വിവാഹത്തിന്റെ നാലാം വാർഷികം ആഘോഷിച്ചത്. 2016 ലായിരുന്നു ഇവരുടെ വിവാഹം, “നാലാം വർഷത്തിലേക്ക് നമ്മൾ കടക്കുന്നു, ഹാപ്പി ആനിവേഴ്സറി മൈ ലവ്. നമ്മുടെ ഏറ്റവും വലിയ സമ്മാനമായി അവളും, നല്ലൊരു ഭർത്താവും സ്നേഹനിധിയായ അച്ഛനുമായത്തിനു നന്ദി എന്നാണ് റോസിൻ സോഷ്യൽ മീഡിയയിലൂടെ സുനിലിനോട് പറയുന്നത്. നിരവധി ആരാധകരാണ് താരത്തിനും കുടുംബത്തിനും ആശംസകളുമായി എത്തുന്നത്. അതേസമയം അമ്മയായിട്ട് ഒരു മാറ്റവും റോസിനു സംഭവിച്ചില്ല എന്നാണ് ആരാധകർ പറയുന്നത്. ശാരീരികമായി ഇപ്പോഴും മെലിഞ്ഞ സുന്ദരി തന്നെയാണ് റോസിൻ ഇപ്പോഴും. കുഞ്ഞിനെ കാണിക്കണമെന്ന ആവശ്യവും ആരാധകർ പങ്കുവെച്ചിട്ടുണ്ട്.