ആഘോഷങ്ങളില്‍ വ്യത്യസ്ത കണ്ടെത്തുക എന്നത് പുതുതലമുറയുടെ ഒരു രീതിയാണ്. അതിപ്പോള്‍ വിവാഹത്തില്‍ ആണെങ്കില്‍ പോലും , ഏറ്റവും വ്യത്യസ്തമായ രീതിയില്‍ മനോഹരമായി വിവാഹം നടത്താന്‍ ശ്രമിക്കുന്നവരാണ് പലരും. വിവാഹം മനോഹരമാക്കുക എന്നതാണ് ഇതുകൊണ്ട് ഇവര്‍ ഉദ്ദേശിക്കുന്നത്. എന്നാല്‍ ചിലപ്പോള്‍ ഇത് അപകടങ്ങളിലേക്കും പോകും.

അത്തരത്തിലുള്ള നിരവധി കഥ നമ്മള് കേട്ടതാണ്. ഇപ്പോഴിതാ സോഷ്യല്‍ മീഡിയയില്‍ വീണ്ടും എത്തിയിരിക്കുന്നത് വിവാഹം ആര്‍ഭാടം ആക്കുന്നതിനെ സംഭവിച്ച അപകടത്തെ കുറിച്ചാണ്. ഇതിന്റെ ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലാണ്. ചത്തീസ്ഗഡിലെ റായ്പൂരില്‍ ആണ് സംഭവം നടക്കുന്നത്.
വിവാഹശേഷം വധുവും വരനും വേദിയിലേക്കുള്ള എന്‍ട്രി വ്യത്യസ്തമാക്കുന്ന എന്നായിരുന്നു ഉദ്ദേശം. വേദിയില്‍ വെച്ച് ഡാന്‍സ് പരിപാടികളും അതിനൊപ്പം തന്നെ, പൂത്തിരി കത്തിക്കുകയും ചെയ്തിരുന്നു. ഇതിനിടെയാണ് വരനും വധുവും വേദിയിലേക്ക് വരുന്നത്. ഉയരത്തിലേക്ക് പൊങ്ങുന്ന ഒരു പല്ലക്കില്‍ ആണ് ഇവര്‍ എത്തിയത്.
പല്ലക്ക് മുകളിലേക്ക് പോകുന്നത് ക്യാമറയില്‍ കാണാം. കുറച്ചു ഉയരത്തില്‍ പൊങ്ങിയ ശേഷമാണ് ഇതിന്റെ മുകളില്‍നിന്ന് പൂത്തിരിയും കത്താന്‍ തുടങ്ങിയത്. എന്നാല്‍ ഏകദേശം 12 അടിയോളം ഉയരത്തില്‍ എത്തിയപ്പോള്‍ പല്ലക്കിന്റെ ഒരു വശം പൊട്ടുകയും പിന്നാലെ വരനും വധുവും താഴെ വീഴുകയായിരുന്നു.
അപകടത്തിന് പിന്നാലെ ബന്ധുക്കള്‍ ഇവര്‍ക്കരികിലേക്ക് ഓടുന്നതും വീഡിയോയില്‍ കാണാം. നവദമ്പതികള്‍ക്ക് വലിയ പരിക്കൊന്നും പറ്റിയിട്ടില്ല എന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. അരമണിക്കൂറിന് പിന്നാലെ വിവാഹാഘോഷങ്ങള്‍ വീണ്ടും ആരംഭിച്ചു എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
Unfortunate accident at Raipur Wedding yesterday.
— Amandeep Singh 💙 (@amandeep14) December 12, 2021
Thank God all are safe.
source : https://t.co/yal9Wzqt2f pic.twitter.com/ehgu4PTO8f