ഒറ്റദിവസം കൊണ്ട് മിക്ക മലയാളികളെയും കൈയ്യിലെടുത്ത താരമാണ് വൃദ്ധിക്കുട്ടി. അഭിനയത്തിൽ സജീവം ആയിരുന്നു എങ്കിലും ഒരു ഡാൻസിലൂടെയാണ് സോഷ്യൽ മീഡിയ നിറയെ വൃദ്ധിക്കുട്ടിയെ ഏറ്റെടുത്തത്. വൃദ്ധിയുടെ ഡാൻസും ചിരിയും ഫെയ്സ്ബുക്ക്, വാട്സ്ആപ്പ്, ഇൻസ്റ്റഗ്രം എന്നിവിടങ്ങളിൽ തരംഗമാവുകയായിരുന്നു.
വീഡിയോ വൈറൽ ആയതോടെ വൃദ്ധി നിരവധി ഷോകളിലും ഒക്കെ അതിഥിയായി എത്തിയിരുന്നു. സാറാസ് എന്ന സിനിമയിലും കുട്ടിതാരം ചെറിയ വേഷത്തിൽ അഭിനയിച്ചു. ഇടക്ക് തന്റെ പുതിയ ചിത്രങ്ങളും വീഡിയോകളും വൃദ്ധിയുടെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ ആരാധകരുമായി പങ്കുവക്കാറുണ്ട്. കൊച്ചി കുമ്പളങ്ങി സ്വദേശിയായ വിശാലിന്റേയും ഗായത്രിയുടേയും മകളാണ് വൃദ്ധി വിശാൽ എന്ന വൃദ്ധിമോൾ.
ഇത്ര ചെറുപ്പത്തിൽ തന്നെ ആരെയും ഞെട്ടിച്ചുകളയുന്ന രീതിയിലുള്ള അതിശയകരമായ ഡാൻസ് പെർഫോമൻസ് കാഴ്ചവെക്കും വഴി മലയാളികളുടെ മനസ്സിൽ അനിഷേധ്യമായ ഒരു സ്ഥാനം ഉറപ്പിച്ചുകഴിഞ്ഞിരിക്കുന്നു ഈ പെൺകുട്ടി. കിട്ടുവിനോടൊപ്പമുള്ള ഒരു ഇൻസ്റ്റാഗ്രാം റീലാണ് ഇപ്പോൾ വൃദ്ധിയുടേതായി സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്.
കിട്ടുവിനും സനയ്ക്കുമൊപ്പം എന്ന ക്യാപ്ഷ്യനോടെയാണ് റീൽ പങ്കുവെച്ചിരിക്കുന്നത്. നിറവാർന്ന പുഞ്ചിരിയും തനിമയാർന്ന പ്രകൃതിദൃശ്യങ്ങളും വീഡിയോയെ കൂടുതൽ മനോഹരമാക്കുന്നു. പപ്പിക്കുട്ടിയുടെ പെർഫോമൻസ് എടുത്തുപറയണം. വളരെപ്പെട്ടെന്നാണ് വൃദ്ധിയുടെ ആരാധകർ റീൽ ഏറ്റെടുത്തത്.
രണ്ട് നായികമാരും നടുക്ക് ഒരു വില്ലത്തിയും എന്നുതുടങ്ങി രസകരമായ കമന്റുകളും റീലിനു താഴെ പ്രത്യക്ഷപ്പെടുന്നുണ്ട്. ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന പൃഥ്വിരാജ് ചിത്രമായ ‘കടുവ’യിൽ പ്രിത്വിരാജിന്റെ മകളായി വേഷമിടുന്നത് വൃദ്ധി വിശാലാണ്.