ജോസഫിന്റെ വിജയത്തിനു ശേഷം മലയാളത്തില്‍ തിളങ്ങിനില്‍ക്കുന്ന നായകനടനാണ് ജോജു ജോര്‍ജ്ജ്. ചിത്രത്തിലെ പ്രകടനത്തിലൂടെ മികച്ച സ്വഭാവനടനുളള പുരസ്‌കാരവും ജോജുവിന് ലഭിച്ചു. ജോസഫ്, പൊറിഞ്ചു മറിയം ജോസ് എന്നീ ചിത്രങ്ങളിലൂടെ താരമായി മാറുകയായിരുന്നു ജോജു. നടൻ ജോജുവിന്റെ മകൾ സാറയ്ക്ക് സമൂഹമാധ്യമത്തിൽ പപ്പയോളം തന്നെ ആരാധകരുണ്ട്.
പലതവണ മനോഹരമായ പാട്ടുകളുമായി നമുക്കു മുന്നിൽ പാത്തു എന്ന് വിളിപ്പേരുള്ള സാറ എത്തിയിട്ടുണ്ട്. ഇപ്പോഴിതാ ‘വിക്ര’ത്തിലെ ‘പത്തലെ പത്തലെ’ പാട്ടിനൊപ്പം ചുവട് വയ്ക്കുകയാണ് അപ്പയും മകളും . ഫെയ്‌സ്ബുക്കിലാണ് ഈ മനോഹരമായ വിഡിയോ പങ്കുവച്ചിരിക്കുന്നത്. ഇവർക്ക് പ്രോത്സാഹനവുമായി ജോജുവിന്റെമകനും ഒപ്പമുണ്ട്.
അച്ഛനെയും മക്കളെയും പ്രശംസിച്ച് നിരവധി കമന്റുകളാണ് വിഡിയോയ്ക്ക് ലഭിക്കുന്നത്. മുന്‍പ് മകളോടൊപ്പമുള്ള പാട്ടിന്റെ വിഡിയോകള്‍ ജോജു സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിട്ടുണ്ട്. പാട്ടിൽ മാത്രമല്ല നൃത്തത്തിലും തനിക്കു കഴിവുണ്ടെന്നു തെളിയിച്ചിരിക്കുകയാണ് ഈ കുട്ടിത്താരം.നിരവധി കമന്റുകളാണ് വിഡിയോയ്ക്ക് താഴെ വരുന്നത്.