അഭിനയത്തിനപ്പുറം ഫാഷൻ ഡിസൈനിംഗ് രംഗത്തും തരംഗമുണ്ടാക്കി തന്റെ പ്രതിഭ തെളിയിച്ച കലാകാരിയാണ് പൂർണിമ. ലോക്ക് ഡൗണ്‍ കാലത്ത് തൻ്റെ ഫാഷൻ പരീക്ഷണങ്ങളെ കുറിച്ചും വീട്ടു വിശേഷങ്ങളെ കുറിച്ചും തന്നിലെ സ്ത്രീയെ കുറിച്ചും അമ്മയെ കുറിച്ചും മക്കളെ കുറിച്ചും അമ്മായി അമ്മയെ കുറിച്ചുമൊക്കെ ഇൻസ്റ്റാഗ്രാമിലൂടെയും ഫേസ്ബുക്കിലൂടെയുമൊക്കെ ആരാധകരും ഫോളോവേഴ്സുമായുമൊക്കെ പങ്കുവെക്കാറുണ്ടായിരുന്നു. ഇപ്പോഴിതാ പൂർണിമ തൻ്റെ ഹണിമൂൺ വിശേഷമൊക്കെ പങ്കുവെച്ചിരിക്കുകയാണ് ഇപ്പോൾ.
പതിനെട്ട് തികയാത്തവർ ഇത് വായിക്കരുതെന്ന കർശന നിർദ്ദേശത്തോടെയാണ് പൂർണിമയുടെ പുതിയ പോസ്റ്റ്. പോസ്റ്റിൽ കുറിച്ചിരിക്കുന്നത് ഇങ്ങനെ. ഞങ്ങളുടെ ഹണിമൂൺ. അല്ലെങ്കിൽ അതിനെ സ്കൂൾ എക്സ്കേർഷൻ എന്ന് വിളിക്കുന്നതാകും നല്ലത്. അതെ, ഞങ്ങളും അത് ചെയ്തിട്ടുണ്ട്, ശ്രദ്ധിക്കണേ… കത്തുന്ന ചൂടത്ത് പൊള്ളുന്ന വെയിലിൽ ഞങ്ങൾ ജന്തർ മന്ദറിലൂടെ ഓടുന്നതിൻ്റെയും പിന്നിൽ റോസ് ഗാർഡനുള്ളതുമൊക്കെയുള്ള ചിത്രങ്ങൾ ഞങ്ങളുടെ അടുക്കലുണ്ട്. അന്നത്തെ മാൻഡേറ്ററി പോസുകളൊക്കെ ചെയ്തെന്ന് നിങ്ങൾ ചെയ്തത് പോലെതന്നെ ഞങ്ങളും ചെയ്തിട്ടുണ്ട്.
ഒരു നല്ല ഹണിമൂണായിരുന്നു അത്. ഞങ്ങളുടെ ഔട്ടിഫിറ്റിൽ നിന്നെനിക്ക് കണ്ണെടുക്കാനാകുന്നില്ല. ആ സ്റ്റൈലിങ്ങും, ചെരുപ്പും കൂടാതെ അന്ന ഞങ്ങൾ മാച്ചിങ് ആയിട്ടുള്ള ഡ്രസുമാണ് ഇട്ടിരുന്നത്, ഹൊ ഓർക്കുമ്പോൾ രോമാഞ്ചം വരുന്നു. നമ്മളിലേക്ക് തിരിഞ്ഞുനോക്കുമ്പോൾ ചിരി അടക്കാനാവുന്നില്ല. പൂർണിമയുടെ ചിത്രത്തിന് രസകരമായ കമൻ്റുകളുമായി നിരവധി ആരാധകരും എത്തിക്കഴിഞ്ഞു. സരസമായ ഭാഷയിൽ എഴുതിയിരിക്കുന്ന പൂർണിമയുടെ കുറിപ്പ് ആരാധകരിപ്പോൾ ഏറ്റെടുത്തുകഴിഞ്ഞു. നടിയും അവതാരകയുമൊക്കെയായ രഞ്ജിനി ഹരിദാസും ചിത്രത്തിന് കമൻ്റുമായി എത്തിയിട്ടുണ്ട്.