67കാരന്‍ കൊച്ചനിയനും 66 കാരിയായ ലക്ഷ്മി അമ്മാളും തങ്ങളുടെ വാര്‍ദ്ധക്യത്തെ മറികടന്ന് പ്രണയസാഫല്യം നേടിയത് സോഷ്യൽ ലോകത്തു വലിയ വാർത്തയായിരുന്നു. സ്റ്റാര്‍ മാജിക് എന്ന ഷോയില്‍ ഇരുവരും എത്തിയതിനെതുടര്‍ന്നാണ് സ്റ്റാര്‍ മാജിക്കിന്റെ അവതാരിക കൂടിയായ ലക്ഷ്മി നവദമ്പദികളോടൊപ്പമുള്ള ചിത്രം പങ്കുവച്ചത്. താരം പങ്കുവച്ച ചിത്രത്തെക്കാള്‍ സോഷ്യല്‍മീഡിയയ്ക്ക് പ്രിയമാര്‍ന്നത് താരം അതോടൊപ്പം കുറിച്ച വാക്കുകളാണ്.
ലക്ഷ്മിയുടെ ഫേസ്ബുക് പോസ്റ്റിന്റെ പൂർണരൂപം :
കൊച്ചനിയൻ ചേട്ടനും ലക്ഷ്മിയമ്മാളും ! ഒത്തിരി പരിചയമുള്ള പേരുകൾ, മുഖങ്ങൾ ! വളരെ പാവം പാവം ഒരു അച്ഛച്ചനും സുന്ദരിക്കുറുമ്പി ഒരു മുത്തശ്ശിയും ആണ് നായകനും നായികയും ! ആരാധനയോടെ നമ്മളൊക്കെ നോക്കി നിന്ന് പോകുന്ന പ്രണയജോഡികൾക്കൊപ്പം കുറെ മണിക്കൂറുകൾ ചിലവഴിക്കാൻ പറ്റിയതിന്റെ thrill ൽ ആണ് ഞാൻ. അങ്ങനെ കാത്തിരുന്നു കാത്തിരുന്നു ഞങ്ങൾ അവരെ star magic ന്റെ floor ലേക്ക് കൊണ്ട് വന്നു . പ്രായം മറന്ന് പ്രണയിക്കുന്നതിന്റെ ആഘോഷത്തിമിർപ്പിലാണ് രണ്ടാളും. അവരുടെ പ്രണയവും കളിയും ചിരിയും ഒക്കെ എനിക്ക് അതിശയമായിരുന്നു. ഞങ്ങളോടൊപ്പം ചിലവഴിച്ച മണിക്കൂറുകൾ ആണ് ജീവിതത്തിലെ ഏറ്റവും സന്തോഷം നിറഞ്ഞ സമയം എന്ന് ആ സുന്ദരനും സുന്ദരിയും പറഞ്ഞപ്പോൾ അവരെക്കാളും കൂടുതൽ സന്തോഷിച്ചത് ഞങ്ങളാണ്. Age എന്നത് വെറും digit മാത്രമാണെന്ന് ജീവിതം കൊണ്ട് കാണിക്കുകയാണ് ഈ sweet couples! Star magic ലെ comedy രാജാക്കന്മാരെപ്പോലും വെല്ലുന്ന തമാശകൾ ആയിരുന്നു രണ്ടാളും ചേർന്ന് പൊട്ടിച്ചു കൊണ്ടിരുന്നത്.
മോഹന്ലാലിനെപ്പോലെ സുന്ദരനും അദ്ദേഹത്തിന്റെ ചില പെരുമാറ്റങ്ങൾ ഉള്ള ആളുമാണ് കൊച്ചനിച്ചേട്ടൻ എന്നാണ് ലക്ഷിയമ്മാളിന്റെ അഭിപ്രായം. ചേട്ടാ ചേട്ടാ എന്ന് വിളിച്ച് അധികം സംസാരിക്കാൻ സമ്മതിക്കാതെ കൂടെത്തന്നെ കൈപിടിച്ച് നടക്കുന്ന ലക്ഷ്മിയമ്മാൾ ഒരു അത്ഭുതം പോലെ തോന്നി. ഞങ്ങളുടെ പ്രോഗ്രാമിനെപ്പറ്റി കേട്ടിട്ടുണ്ടോ എന്ന് ചോദിച്ചപ്പോൾ ഓ, പിന്നല്ലാതെ,, ‘പഠാ പഠാ ‘എന്ന പരിപാടി അല്ലെ എന്ന് തിരിച്ചു ചോദിച്ച കുറുമ്പിയാണ് നമ്മുടെ ലക്ഷ്മിയമ്മാൾ. പോകാനായപ്പോൾ ഇവിടുന്ന് പോകാനേ തോന്നുന്നില്ല എന്ന് പറഞ്ഞു എന്നെ ചേർത്ത് പിടിച്ച ശേഷം ഇറങ്ങുമ്പോൾ എന്റെ സ്വന്തം മുത്തശ്ശനോ മുത്തശ്ശിയോ യാത്ര പറഞ്ഞു ഇറങ്ങുന്ന ഒരു feel ആയിരുന്നു. ഇവിടെ നിന്നും രണ്ടാളും പോയെങ്കിലും ഞങ്ങളുടെയൊന്നും മനസ്സിൽ നിന്നും അവരുടെ ചിരിയും തമാശകളും സന്തോഷവും ഒന്നും പോകുന്നില്ല.
ഇന്ന് വീണ്ടും ഞാൻ ലക്ഷ്മിയമ്മാളെ വിളിച്ചു സംസാരിച്ചിരുന്നു. എന്താ കാണാൻ വരാമെന്ന് പറഞ്ഞിട്ട് വരാത്തെ, എന്താ വിളിക്കാത്തെ എന്നൊക്കെ പരാതിയായിരുന്നു. ഒരുപാട് സ്നേഹത്തോടെ നിഷ്കളങ്കമായ ആ പരാതി കേൾക്കാൻ തന്നെ ഒരു പ്രത്യേക സുഖമാണ്. ഞാൻ ഉൾപ്പെടുന്ന തിരക്കിൽ ഓടിക്കൊണ്ടിരിക്കുന്ന യുവ തലമുറ കണ്ടു പഠിക്കണം അവരുടെ സ്നേഹവും പ്രണയവും പരസ്പരമുള്ള ആത്മാർഥതയും ഒക്കെ. ഇതേ സ്നേഹത്തോടെയും സന്തോഷത്തോടെയും ഇനിയും ഒരുപാട് ആ മുത്തശ്ശനും മുത്തശ്ശിയും ഇങ്ങനെ തന്നെ ജീവിക്കട്ടെയെന്ന് പ്രാർഥിക്കുന്നു !!