‘പട്ടത്തിനൊപ്പം പറന്നുയർന്ന കുഞ്ഞ്; അശ്രദ്ധ അപകടത്തിന് കാരണമാകും.! വീഡിയോ

പലപ്പോഴും അറിയാതെ പറ്റുന്ന അബദ്ധങ്ങൾ സോഷ്യൽ മീഡിയകളിൽ കൗതുകം ജനിപ്പിക്കാറുണ്ട്. എന്നാൽ ചിലപ്പോൾ ഈ അബദ്ധങ്ങൾ വലിയ അപകടങ്ങൾക്കും കാരണമായേക്കാം. അത്തരത്തിൽ ഒന്നാണ് തായ്‍വാനിലെ കൈറ്റ് ഫെസ്റ്റിവലിന് ഇടയിൽ നടന്ന ഒരു സംഭവം. കൈറ്റ് ഫെസ്റ്റിവലിന് ഇടയിൽ പട്ടത്തിനൊപ്പം പറന്നുയർന്ന കുഞ്ഞാണ് സോഷ്യൽ മീഡിയയുടെ മുഴുവൻ ശ്രദ്ധയും ആകർഷിക്കുന്നത്.

ആകാശത്തേക്ക് പട്ടം പറത്തുന്നതിനിടെ കൂറ്റൻ പട്ടത്തിന്റെ ചരടിൽ അവിടെ നിന്നിരുന്ന കുഞ്ഞ് അവിചാരിതമായി കുടുങ്ങുകയായിരുന്നു. ഇതോടെ കൂറ്റൻ പട്ടം കുഞ്ഞിനേയും കൊണ്ട് പറന്നു. ഇതുകണ്ട് അവിടെ കൂടിയിരുന്ന ആളുകൾ ബഹളം വയ്ക്കാൻ തുടങ്ങി. ഉടനെ അവിടേക്ക് ഓടിക്കൂടിയ ആളുകൾ കുട്ടിയെ പട്ടത്തിന്റെ നൂൽ പൊട്ടിച്ച് രക്ഷിക്കുകയായിരുന്നു. പരിക്കുകളൊന്നും കൂടാതെ കുട്ടിയെ സുരക്ഷിതരായി താഴെ ഇറക്കി.

സമൂഹ മാധ്യമങ്ങളിൽ വീഡിയോ വൈറൽ ആയതോടെ കുട്ടിയെ ശ്രദ്ധിക്കാത്ത മുതിർക്കെതിരെ ശാസനകളും സോഷ്യൽ ലോകത്ത് നിന്നും ഉയരുന്നുണ്ട്. അതേസമയം കുഞ്ഞിനെ അപകടം കൂടാതെ താഴെ ഇറക്കാൻ കഴിഞ്ഞതിലുള്ള ആശ്വാസം പങ്കുവയ്ക്കുകയാണ് മിക്കവരും. എന്നാൽ ഈ വീഡിയോ വ്യാജമാണെന്ന തരത്തിലും കമന്റുകൾ വരുന്നുണ്ട്.

Previous articleഅതേ ഭാവം; മാതാപിതാക്കളുടെ വെഡ്ഡിങ് വീഡിയോയ്ക്ക് മക്കളുടെ വക കിടിലന്‍ റീമേക്ക്.! വീഡിയോ
Next articleഒരു കൈകൊണ്ട് റൂബിക്സ് ക്യൂബ് സോൾവ് ചെയ്ത് ഗിന്നസ് ലോക റെക്കോർഡ്സിൽ ഇടം നേടി ഒരു കൊച്ചുമിടുക്കി; വീഡിയോ

LEAVE A REPLY

Please enter your comment!
Please enter your name here