മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട അവതാരകയാണ് ലക്ഷ്മി നക്ഷത്ര. ഠമാർ പഠാർ, സ്റ്റാർ മാജിക്ക് തുടങ്ങിയ ജനപ്രിയ പരിപാടികളുടെ അവതാരകയായി എത്തി രസകരമായ അവതരണശൈലിയിലൂടെ പ്രേക്ഷകരെ കയ്യിലെടുത്ത ലക്ഷ്മിയ്ക്ക് സമൂഹമാധ്യമങ്ങളിലും ഏറെ ആരാധകരുണ്ട്. ലക്ഷ്മി സംഗീത ലോകത്തു നിന്നും റേഡിയോ ജോക്കിയായി 2007 മുതൽ ജോലി തുടങ്ങി.
പിന്നീട് അവതാരക ആയിട്ടായിരുന്നു ലക്ഷ്മിയുടെ ലോകം. തന്റെ വിശേഷങ്ങളും പുതിയ ചിത്രങ്ങളുമൊക്കെ ഇടയ്ക്കിടെ ലക്ഷ്മി സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കാറുണ്ട്. രസകരമായ നിരവധി ഗെയിമുകൾ ആണ് സ്റ്റാർ മാജിക് പരിപാടിയുടെ പ്രത്യേകത. ഇപ്പോഴിതാ ലക്ഷ്മിയുടെ പുതിയ ഫോട്ടോസാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
പച്ച പട്ടുസാരിയും ചുവന്ന ബ്ലൗസും കഴുത്തിൽ ചുവന്ന പൂമാലയും അണിഞ്ഞാണ് മുല്ലപ്പൂ ചൂടി ആഭരണങ്ങളും അണിഞ്ഞാണ് ലക്ഷ്മി നക്ഷത്ര ഫോട്ടോകളിൽ പ്രത്യക്ഷപ്പെടുന്നത്. പ്രിയതാരത്തിന് വിവാഹമാണോ എന്നാണ് ടെലിവിഷൻ പ്രേക്ഷകരുടെ സംശയം. എന്നാൽ ഇത് വിവാഹമൊന്നുമല്ല, നാരീപൂജയിൽ പങ്കെടുത്തതിന്റെ ചിത്രങ്ങളാണെന്നാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ.
കണ്ടമംഗലം ശ്രീരാജരാജേശ്വരി ക്ഷേത്രത്തിൽ നടന്ന നാരീപൂജയിൽ ലക്ഷ്മി പങ്കെടുത്തതിന്റെ ചിത്രങ്ങളായിരുന്നു അത്. പട്ടുസാരി ഉടുത്ത് തലയിൽ മുല്ലപ്പൂ ചൂടി കഴുത്തിൽ പൂമാലയുമായി നിറകണ്ണുകളോടെ കൈകൾ കൂപ്പിയായിരുന്നു ചിത്രങ്ങളിൽ ലക്ഷ്മി പ്രത്യക്ഷപ്പെട്ടത്. അതേസമയം, തന്റെ ജീവിതത്തിലെ ഏറ്റവും വലിയൊരു
കാര്യമാണ് നടന്നതെന്ന് ലക്ഷ്മി പ്രതികരിച്ചു. കണ്ടമംഗലത്തമ്മയുടെ മുന്നില്‍ ഇങ്ങനെ നില്‍ക്കാന്‍ കഴിഞ്ഞത് തന്നെ തന്റെ മഹാഭാഗ്യമായി കാണുന്നുവെന്നും പ്രമുഖരായ വ്യക്തികളുടെ കൂടെ ആ കണ്ണിയില്‍ അംഗമാവാന്‍ സാധിച്ചതിൽ സന്തോഷമുണ്ടെന്നും ലക്ഷ്മി പറഞ്ഞു.