തടിയുടെ പേരിൽ പലരും മാറ്റിനിർത്തിപ്പെട്ടു, എന്നിട്ടും ഇന്ദുജയുടെ മനസ് അതിന് കീഴടങ്ങിയില്ല. അവഗണനകളെ തുരത്തി ഓടിക്കുകയാണ് ഇന്ദുജ. തടിച്ച ശരീരങ്ങളെ കോമാളിയായി കാണുന്നവര്‍ ചിലപ്പോള്‍ അതു കണ്ടുവെന്നു വരില്ല. 108 കിലോ ശരീരഭാരവും വച്ച് ഉടുമ്പന്‍ ചോലയിലെ കുന്നും മലയും ചെരിവും താണ്ടി ഇന്ദുജ ആഗ്രഹങ്ങള്‍ക്കും സ്വപ്‌നങ്ങള്‍ക്കും വേണ്ടിയാണ്.ഇരുമ്പനമാണ് സ്വദേശം. അച്ഛന്‍ പ്രകാശ് മരണപ്പെട്ടു. അമ്മ ഗീത, സഹോദരി സിന്ധു.തടിയുള്ളവര്‍ ഈ പണിക്ക് പറ്റില്ല എന്ന് കരുതിയുറപ്പിച്ചവര്‍ ഇന്ദുജയുടെ മറുവശത്തുണ്ടായിരുന്നു.അവരൊക്കെ ഇന്ദുജയുടെ സ്വപ്‌നങ്ങള്‍ക്ക് പണ്ടേ കട്ട് പറഞ്ഞു. പക്ഷേ വിട്ടു കൊടുക്കാന്‍ ഇന്ദുജ ഒരുക്കമല്ലായിരുന്നു.
എത്രയോ സിനിമാ ഓഡിഷനുകള്‍, ഡാന്‍സ് പെര്‍ഫോമന്‍സുകള്‍. എല്ലാത്തില്‍ നിന്നും എന്നെ ഒഴിവാക്കി. ഒറ്റക്കാരണം, തടി! ചിലര്‍ക്കൊക്കെ തടി എന്ന് പറഞ്ഞാല്‍ കോമാളി വേഷം മാത്രമാണ്.139 കിലോ ആയിരുന്നു മുന്‍പ് ഭാരം. അന്നേരം ചെറിയ അപകര്‍ഷതാ ബോധമൊക്കെ തലപൊക്കിയിട്ടുണ്ട്. ഭക്ഷണം കൃത്യസമയത്ത് കഴിച്ചും, അരി ഭക്ഷണങ്ങള്‍ നിയന്ത്രിച്ചുമാണ് അന്ന് ഇന്ദുജ തടിയെ നിലയ്ക്കു നിര്‍ത്തിയത്.അതുപോലെ തന്നെ തന്റെ ആഗ്രഹമായ മോഡലിങ്ങ് ചെയ്യുകയാണ്. സോഷ്യൽ മീഡിയയിൽ ഇന്ദുജ ഫോട്ടോസ് എല്ലാം പോസ്റ്റ് ചെയ്യാറുണ്ട്.ഇന്ദുജ ഇട്ട ഫോട്ടോസ് പലതും സോഷ്യൽ മീഡിയയിൽ വിമർശനങ്ങൾക്ക് വഴിവെച്ചു.
എന്നാൽ അതൊന്നും തന്നെ വകവെക്കാറില്ല.ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് ഇന്ദുജയുടെയും സുഹൃത്തുക്കളും കൂടി നടത്തിയ ഫോട്ടോഗ്രാഫിയാണ്. പച്ചക്കറികൾ വസ്ത്രമാക്കി ഒരു പ്രത്യേക തരത്തിലുള്ള ഫോട്ടോസ്.റിതം ഓഫ് ലവ്,പ്രണയത്തിന്റെ നിറഭേദങ്ങൾക്ക് എന്തിനൊരു മറ എന്ന ക്യാപ്ഷനോടെയാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്.ചിത്രങ്ങൾ ഇതിനോടകം തന്നെ വൈറൽ ആണ്.ഗൗരി സിജി മാത്യുവും ഇന്ദുജയുമാണ് കോൺസപ്റ്റ് നൽകിയിരിക്കുന്നത്.ഗൗരി സിജി, ഇന്ദുജ പ്രകാശ്, ഷിബു,ആദർശ് കെ മോഹൻദാസ് എന്നിവരാണ് മോഡൽ ആയിട്ട് എത്തിയിരിക്കുന്നത്. ശിവപ്രസാദാണ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്.നിരവധി പേരാണ് ചിത്രങ്ങൾക്ക് കമ്മെന്റുമായി എത്തിയത്.
Image.1/11
Image.2/11
Image.3/11
Image.4/11
Image.5/11
Image.6/11
Image.7/11
Image.8/11
Image.9/11
Image.10/11
Image.11/11