ഇന്ത്യന്‍ പ്രിമിയര്‍ ലീഗ് പതിമൂന്നാം സീസണ്‍ അവസാന ഘട്ടത്തിലേക്ക് അടുക്കുന്നു. ഓരോ മത്സരങ്ങളിലും ജയ- പരാജയങ്ങളേക്കാള്‍ അധികമായി ചില താരങ്ങളുടെ തകര്‍പ്പന്‍ പ്രകടനങ്ങള്‍ ശ്രദ്ധ നേടാറുണ്ട്.
കഴിഞ്ഞ ദിവസം രാജസ്ഥാന്‍ റോയല്‍സും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും തമ്മില്‍ നടന്ന മത്സരത്തില്‍ താരമായവരില്‍ ഒരാള്‍ ദിനേശ് കാര്‍ത്തിക് ആണ്. ദിനേശ് കാര്‍ത്തിക്കിന്റെ ഒരു തകര്‍പ്പന്‍ ക്യാച്ച് വീഡിയോ സമൂഹമാധ്യമങ്ങളില്‍ ഇതിനോടകംതന്നെ വൈറലായി.
പക്ഷിയെപ്പോലെ വായുവില്‍ പറന്നാണ് കാര്‍ത്തിക് പന്ത് തന്റെ കൈക്കുമ്പിളിലാക്കിയത്. രാജസ്ഥാന് മിന്നും തുടക്കം സമ്മാനിച്ച ബെന്‍ സ്റ്റോക്‌സിനെ പുറത്താക്കാനായിരുന്നു കിടിലന്‍ ഡൈവിലൂടെ കാര്‍ത്തിക് ക്യാച്ച് എടുത്തത്.
How it Started vs How it's going@DineshKarthik #KKRvRR #dineshkarthik pic.twitter.com/iiOQ4RhC1o
— Manoj Maddy (@manoj__maddy) November 1, 2020