പക്ഷികളുടെ വോളിബോള്‍ മത്സരം; വീഡിയോ

രസകരവും കൗതുകം നിറയ്ക്കുന്നതുമായ നിരവധി വീഡിയോകള്‍ സമൂഹമാധ്യമങ്ങളിലൂടെ നമുക്ക് മുമ്പില്‍ പ്രത്യക്ഷപ്പെടാറുണ്ട്. അതും ലോകത്തിന്റെ പല ഇടങ്ങളില്‍ നിന്നുമുള്ള കാഴ്ചകള്‍.

മനുഷ്യര്‍ മാത്രമല്ല ചിലപ്പോഴൊക്കെ പക്ഷികളും മൃഗങ്ങളുമെല്ലാം സമൂഹമാധ്യമങ്ങളില്‍ വൈറലാകാറുണ്ട്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടുന്നത് ഒരു വോളിബോള്‍ മത്സരത്തിന്റെ വീഡിയോയാണ്. ഈ മത്സരം ആകട്ടെ പക്ഷികള്‍ തമ്മിലും.

വോളിബോള്‍ നെറ്റിന്റെ ഇരുവശങ്ങളിലായി നിന്നുകൊണ്ടാണ് പക്ഷികള്‍ ചെറിയൊരു പന്തു തട്ടുന്നത്. കാഴ്ചയില്‍ വാശിയേറിയ പോരാട്ടമായേ തോന്നൂ. മഞ്ഞ നിറത്തിലുള്ള പക്ഷികള്‍ ഒരു വശത്തും പച്ച നിറത്തിലുള്ള പക്ഷികള്‍ മറു വശത്തും നിന്നുകൊണ്ടാണ് പന്ത് കൊത്തി അങ്ങോട്ടും ഇങ്ങോട്ടും ഇടുന്നത്. ബോള്‍ നിലത്തു വീഴാതിരിക്കാനും പക്ഷികള്‍ പ്രത്യേകം ശ്രദ്ധിക്കുന്നു.

Previous articleസൈബർ ലോകത്തിന്റെ ഹൃദയം കവർന്ന് ഒരു മുത്തശ്ശി
Next article‘ആയിരം കണ്ണുമായി കത്തിരുന്നു നിന്നെ ഞാന്‍; വീഡിയോ പങ്കുവെച്ച് സ്‌നേഹ

LEAVE A REPLY

Please enter your comment!
Please enter your name here