
ഹിറ്റ് സംവിധായകൻ ശ്യാമപ്രസാദ് സംവിധാനം ചെയ്ത് രണ്ടായിരത്തി ഒമ്പതിൽ തിയ്യറ്ററുകളിലെത്തിയ ഋതു എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് കടന്നു വന്ന പ്രേക്ഷകരുടെ ഇഷ്ട നടിയാണ് റിമ കല്ലിങ്കൽ. ചിത്രത്തിൽ വർഷ ജോൺ എന്ന കഥാ പാത്രം അവതരിപ്പിച്ച റിമ പ്രേക്ഷകപ്രീതി നേടി.
ആദ്യ ചിത്രത്തിൽ തന്നെ മികച്ച പ്രകടനം കാഴ്ചവെച്ച റിമക്ക് പിന്നീട് മലയാളത്തിലും മറ്റ് അന്യഭാഷാ ചിത്രങ്ങളിലും കൈ നിറയെ അവസരങ്ങൾ ലഭിച്ചു. പിന്നീട് നിരവധി ചിത്രങ്ങളിൽ ശക്തമായ അഭിനയ പ്രാധാന്യമുള്ള ചിത്രങ്ങൾ താരം അവതരിപ്പിച്ചു.ത്രിശൂർ ജില്ലയിലെ അയ്യാന്തോൾ എന്ന സ്ഥലത്താണ് റിമ കല്ലിങ്കൽ ജനിച്ചു വളർന്നത്.

തൃശൂർ ജില്ലയിലെ ക്രൈസ്റ്റ് കോളേജിൽ നിന്നാണ് റിമ കല്ലിങ്കൽ ബിരുദം നേടിയത്. ജേർണിലസത്തിൽ ബിരുദം നേടിയ താരമാണ് റിമ. പഠന കാലം മുതൽ തന്നെ മോഡലിങ് രംഗത്ത് സജീവമാണ് റിമാക്കല്ലിങ്ങൾ. രണ്ടായിരത്തി എട്ടിൽ നടന്ന മിസ്സ് കേരള സൗന്ദര്യ മത്സരത്തിൽ രണ്ടാം സ്ഥാനം നേടിയ താരമാണ് റിമ.
നൃത്ത രംഗത്തും ചെറുപ്പകാലം.മുതലേ സജീവമാണ് റിമ. ക്ലാസിക്കൽ നൃത്തം അഭ്യസിച്ച റിമ കലാമണ്ഡലം രംഗനായികയുടെ കീഴിൽ ഭാരത നാട്യവും മോഹിനിയാട്ടവും അഭ്യസിച്ചിട്ടുണ്ട്. കണ്ടബറ റി ഡാൻസിലും താരം പ്രാവീണ്യം നേടിയിട്ടുണ്ട്.

ഫഹദ് ഫാസിൽ പ്രധാന വേഷത്തിലെത്തിയ 22 ഫീമെയിൽ കോട്ടയം എന്ന ചിത്രത്തിലെ അഭിനയ മികവിന് 2012 ലെ മികച്ച നടിക്കുള്ള കേരള സംസ്ഥാന സർക്കാരിന്റെ അവാർഡും താരത്തിന് ലഭിച്ചിട്ടുണ്ട്. ഹിറ്റ് സംവിധായകൻ ആഷിക്ക് അബുവിനെയാണ് റിമ കല്ലിങ്കൽ വിവാഹം ചെയ്തിരിക്കുന്നത്.
ഇപ്പോഴും മോഡലിങ് രംഗത്ത് റിമ സജീവമാണ്.റിമ പങ്കുവെച്ച ഏറ്റവും പുതിയ ചിത്രങ്ങൾ പ്രേക്ഷകർ ഏറ്റെടുത്തിരിക്കുകയാണ്.കിടിലൻ ലുക്കിലാണ് റിമ ചിത്രങ്ങളിൽ പ്രത്യക്ഷ പെടുന്നത് റിമയുടെ വൈറൽ ചിത്രങ്ങൾ കണ്ടുനോക്കു.

