സമൂഹമാധ്യമങ്ങൾ ഒട്ടേറെ ആളുകൾക്ക് ഗുണമായി മാറിയിട്ടുണ്ട്. പ്രത്യേകിച്ച് പ്രായമായ കലാകാരന്മാർക്ക്. അവരുടെ കഴിവുകൾ സമൂഹമാധ്യമങ്ങൾ വഴി ആളുകളിലേക്ക് എത്തുമ്പോഴുള്ള സ്വീകാര്യത വളരെ വലുതാണ്. ഇപ്പോഴിതാ പഞ്ചാബി, ഹിന്ദി ഗാനങ്ങൾക്ക് ചുവടുവയ്ക്കുന്ന ഒരു സ്ത്രീയാണ് താരമാകുന്നത്. ഇവർ ആരാണെന്നോ എവിടെനിന്നാണെന്നോ വ്യക്തമല്ലെങ്കിലും വളരെ മനോഹരമായ നൃത്തച്ചുവടുകൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടി.
ട്വിറ്റർ ഉപയോക്താവായ നാസിഷ് മിർസയാണ് വീഡിയോ പങ്കുവെച്ചത്. ഒരു ലക്ഷത്തിലധികം പേർ വിഡിയോ കണ്ടു. ഭാവിയുടെ ഭാരമില്ലാതെ ചുറ്റും ആരുമില്ലെന്ന തോന്നലോടെയാണ് ഇവർ ചുവടുവയ്ക്കുന്നത്. ഇപ്പോൾ വൈറലായ വിഡിയോയിൽ, സൽവാർ ധരിച്ച സ്ത്രീ തന്റെ വിചിത്രമായ ചുവടുകൾ അവതരിപ്പിക്കുന്നത് കാണാം.
ബാംബ് ആഗ്യ, ചോളി കേ പീച്ചേ ക്യാ ഹേ, സോണി ദേ നഖ്രെ തുടങ്ങിയ ഗാനങ്ങൾക്കൊപ്പം അവർ നൃത്തം ചെയ്യുന്നു. ‘ഞാൻ ഈ സ്ത്രീയെ വളരെയധികം സ്നേഹിക്കുന്നു, സ്വന്തം നിബന്ധനകൾക്കും വ്യവസ്ഥകൾക്കും വിധേയമായി ജീവിതം നയിക്കുന്നതിൽ വളരെ സന്തോഷമുണ്ട്,’ ഈ അടിക്കുറിപ്പോടെയാണ് നാസിഷ് വിഡിയോ പങ്കുവെച്ചത്.
പ്രായമേതായാലും ജീവിതം ആഘോഷമാക്കുന്നവർക്ക് എപ്പോഴും സന്തോഷമാണ്. പ്രായത്തിന്റെ ചുളിവുകൾ അവരുടെ ചർമ്മത്തിൽ പ്രതിഫലിച്ചാലും സന്തോഷത്തിന് അതിരുകളില്ല. അതിനാൽ തന്നെ എപ്പോഴും സജീവമായിരിക്കുക എന്നതാണ് അവരുടെ ജീവിത മന്ത്രം.
Video
I love this women so much, so so happy to see her living her life on her own terms and conditions ♥️♥️♥️ pic.twitter.com/DUUh7LoMnt
— Nazish mirza (@nazish_zeb) July 8, 2022