ഉപ്പും മുളകിൽ നിന്നും പിന്മാറിയിട്ടും ജൂഹി റുസ്തഗിയുടെ ഓരോ വിശേഷങ്ങളും പ്രേക്ഷകരുടെ വിശേഷങ്ങൾ കൂടിയാണ്. അതിനു തെളിവാണ് താരത്തിന്റെ ഓരോ ചിത്രങ്ങളും വീഡിയോയും സമൂഹ മാധ്യമങ്ങളിൽ വേഗം വൈറൽ ആകുന്നത്. ഇപ്പോൾ വീണ്ടും ലച്ചുവിന്റെ പുതിയ ഒരു വീഡിയോ വൈറൽ ആവുകയാണ്. നാളുകൾക്ക് മുൻപ് മുടിയനും ഒപ്പം നടത്തിയ ഒരു ഫോട്ടോഷൂട്ടിന്റെ വീഡിയോ ആണ് ആരാധകർ ഏറ്റെടുത്തത്. വെള്ളഗൗൺ അണിഞ്ഞു സുന്ദരിയായ ലച്ചുവിനെയാണ് വീഡിയോയിൽ കാണാൻ കഴിയുന്നത്.
മുടിയനായി എത്തുന്ന റിഷി ആണ് പ്രിയ കൂട്ടുകാരിക്ക് ഒപ്പമുള്ള ഫോട്ടോഷൂട്ടിന്റെ വീഡിയോ സ്വന്തം യൂസ് ട്യൂബ് ചാനലിലൂടെ പങ്കിട്ടത്. വെള്ള നിറമുള്ള കോട്ടും സ്യൂട്ടും ആണ് മുടിയന്റെ വേഷം. വെള്ള ഗൗണ്‍ ആയിരുന്നു ജൂഹിയുടെ ആദ്യ വേഷം. കണ്ടാൽ ഒരു മണവാട്ടിയുടെ ലുക്ക് ഉണ്ടെന്നാണ് ആരാധകർ പറയുന്നത്.
ഫോട്ടോഷൂട്ടിനിടയിൽ ഒരു ഡാൻസർ കൂടിയായ മുടിയൻ ഡാന്‍സ് കളിക്കുന്നതും, മുടിയന്റെ ചെവിയിൽ കുസൃതികാണിക്കുന്ന ലച്ചുവും ഒക്കെ ആരാധകരെ കൂടുതൽ ആകർഷിക്കുന്നുണ്ട്. ലച്ചുവിന് ഇനി തിരിച്ചു വന്നൂടെ…ലച്ചു ഉപ്പും മുളകിലേക്ക് തിരിച്ച് വരണം. വല്ലാതെ മിസ് ചെയ്യുന്നു.എന്നൊക്കെയുള്ള കമന്റുകളാണ് പ്രേക്ഷകർ പങ്ക് വയ്ക്കുന്നത്.