“നീ വെറും ഒരു സെക്‌സ് വര്‍ക്കര്‍ ആയി ജീവിതം തള്ളി നീക്കും; എച്ച്‌ഐവി ബാധിച്ച് ആയിരിയ്ക്കും നിന്റെ മരണം..” എന്ന് പറഞ്ഞവര്‍ക്ക് ഹെയ്ദി സാദിയയുടെ മറുപടി.!!

279774006 360384686065589 8565483127133017424 n

ഇന്ത്യയിലെ ആദ്യത്തെ ട്രാന്‍സ് സെക്ഷ്വല്‍ ബോര്‍ഡ് കാസ്റ്റ് ജേര്‍ണലിസ്റ്റ് ആണ് ഹെയ്ദി സാദിയ. ഒരു ട്രാന്‍സ് പേഴ്‌സന്റെ ജീവിതം എങ്ങിനെയായാലും ഒരു അതിജീവിനത്തിന്റെ കഥ തന്നെയാവു. അടിച്ചമര്‍ത്തപ്പെടുന്നവര്‍ക്കും ഒന്നും ആകില്ല എന്ന് പറഞ്ഞ് മറ്റുള്ളവാരാല്‍ തഴയപ്പെടുന്നവര്‍ക്കും പ്രചോദനമാണ് പലപ്പോഴും ഇവരുടെ ജീവിത കഥ. അത്തരത്തില്‍ താന്‍ പിന്നിട്ട ജീവിത കഥയെ കുറിച്ച് പറയുകയാണ് ജോഷ് ടോക്കില്‍ ഹെയ്ദി സാദിയ. ഒറ്റപ്പെടുത്തലില്‍ നിന്ന് അതിജീവിച്ച് മുന്നേറിയ തന്റെ വിജയ കഥയെ കുറിച്ച് സാദിയ തന്നെ പറയുന്ന വാക്കുകളിലൂടെ തുടര്‍ന്ന് വായിക്കാം,

ഞാന്‍ എന്നെ തിരിച്ചറിയുന്നതിന് മുന്‍പേ, സ്‌കൂള്‍ പഠന കാലത്ത് തന്നെ എന്നിലെ വൈവിധ്യത്തെ മറ്റുള്ളവര്‍ തിരിച്ചറിഞ്ഞിരുന്നു. പത്താം ക്ലാസ് കഴിഞ്ഞ്, പ്ലസ് വണ്‍, പ്ലസ് ടു ആയപ്പോഴാണ് സെക്ഷ്വല്‍ അഭ്യൂസ് എനിക്ക് നേരിടേണ്ടി വന്നത്. അവിടെ എനിക്കൊപ്പം എന്റെ കസിന്‍സും പഠിയ്ക്കുന്നുണ്ടായിരുന്നു. അവരും അതിനൊക്കെ കൂട്ടു നില്‍ക്കുകയാണ് ചെയ്തിരുന്നത്. എന്നെ കൂടെ കൂട്ടാനും അവര്‍ക്ക് നാണക്കേടായിരുന്നു. കമ്പൈന്‍ സ്റ്റഡി എന്ന് പറഞ്ഞ് എന്നെ വിളിച്ച വരുത്തി, ഒരുപാട് പേര്‍ ചേര്‍ന്ന് നേരം വെളുക്കുവോളം ലൈംഗികമായി ഉപദ്രവിച്ചിട്ടുണ്ട്.

ആ സംഭവങ്ങള്‍ ഒന്നും എനിക്ക് മറ്റാരോടും പറയാന്‍ സാധിയ്ക്കുമായിരുന്നില്ല. അവര്‍ എന്നെ മാത്രമേ കുറ്റപ്പെടുത്തുമായിരുന്നുള്ളൂ. അത് എന്റെ കസിന്‍സ് കൂടുതല്‍ ഉപയോഗിയ്ക്കുകയാണ് ചെയ്തിരുന്നത്. കൊളേജ് പഠനകാലത്താണ് ജീവിതത്തിലെ ടേണിങ് പോയിന്റ് സംഭവിയ്ക്കുന്നത്. എന്റെ രണ്ട് ഫ്രണ്ട്‌സിന് ഒപ്പമാണ് ഞാന്‍ കോളേജിലേക്ക് പോയത്. അവിടെ ഹോസ്റ്റലിലും അവര്‍ക്കൊപ്പമാണ് താമസിച്ചിരുന്നത്. പക്ഷെ അവര്‍ക്കും എന്നെ കൂടെ കൂട്ടാന്‍ നാണക്കേട് ആയിരുന്നു. അത് കാരണം ഞാന്‍ ആ ഹോസ്റ്റലില്‍ നിന്നും മാറി.

265923906 405995844645340 6162215086107448458 n

അവിടെ വച്ച് ഞാന്‍ എന്നെ പോലെയുള്ള മറ്റൊരാളെ കണ്ടുമുട്ടി. അതിലൂടെ തന്നെ കമ്യൂണിറ്റിയിലുള്ളവരുമായി എനിക്ക് ഒരുപാട് ബന്ധം കിട്ടി. പിന്നീട് എനിക്ക് എന്റെ ഐഡന്റിറ്റിയില്‍ ഉറച്ചു നില്‍ക്കാനുള്ള ധൈര്യം കിട്ടി. എന്റെ പെരുമാറ്റത്തിലും വസ്ത്രധാരണത്തിലും എല്ലാം ഞാന്‍ എന്റെ ഐഡന്റിറ്റി വെളിപ്പെടുത്തി, പുറത്തേക്ക് വന്നു. അതോടെ അതുവരെ സുഹൃത്തായിരുന്നവരും കൂടെ പഠിച്ചവരും എനിക്ക് എതിരെ തിരിഞ്ഞു. ആരും എന്നോട് മിണ്ടാതെയായി. അങ്ങനെ ദിവസങ്ങള്‍ പോയി.

ഒരിക്കല്‍ അനാട്ടമിയുടെ ക്ലാസ് കഴിഞ്ഞ് ഞാന്‍ വരുന്നവഴി, ക്ലാസിലെ ആണ്‍കുട്ടികള്‍ കുറേ പേര്‍ വന്ന് എന്നെ ആക്രമിച്ചു. മതിലിനോട് ചേര്‍ത്ത് കഴുത്ത് പിടിച്ച് ഉപദ്രവിച്ചു. ആണും പെണ്ണും അല്ലാത്ത ഞാന്‍ അവിടെ പഠിക്കരുത് എന്ന് പറഞ്ഞുകൊണ്ടായിരുന്നു ആക്രമണം. ആ സംഭവത്തിന് ശേഷം എനിക്ക് എന്റെ പഠനം അവിടെ നിര്‍ത്തേണ്ടി വന്നു. എനിക്കെതിരെ പലതും പറഞ്ഞ് എന്റെ വീട്ടുകാരെയും ചിലര്‍ എതിര്‍ സ്ഥാനത്ത് നിര്‍ത്തി. അവര്‍ എന്നെ ഇന്നും അംഗീകരിക്കാത്തതിന് കാരണം മറ്റ് പലരും കുത്തിവച്ച നഗറ്റീവ് എനര്‍ജി തന്നെയാണെന്ന് ഞാന്‍ വിശ്വസിയ്ക്കുന്നു. അത്യാവശ്യം നല്ല നിലയിലുള്ള വീടും സാഹചര്യവും ഒക്കെയായിരുന്നു എന്റേത്.

അവിടെ നിന്ന് ഇറങ്ങി വന്ന ഞാന്‍ പിന്നീട് തെരുവുകളിലാണ് കിടന്നത്. പഠനത്തോടുള്ള താത്പര്യം കാരണം പിന്നീട് ഞാന്‍ ഡിസ്റ്റന്‍സ് ആയി പഠിക്കാന്‍ തുടങ്ങി. ആ ഘട്ടത്തില്‍ തന്നെയായിരുന്നു എന്റെ ട്രാന്‍സ് സെക്ഷ്വല്‍ പിരീഡും. ബാഗ്ലൂരില്‍ നിന്നായിരുന്നു സര്‍ജ്ജരി. അതിന് ഒരുപാട് കഷ്ടതകള്‍ നേരിടേണ്ടി വന്നു. ഇരന്നിട്ടൊക്കെയാണ് സര്‍ജ്ജറിയ്ക്കുള്ള പൈസ ഉണ്ടാക്കിയത്. മൂന്ന് മണിക്കൂറ് നേരത്തെ സര്‍ജറിയും അത് കഴിഞ്ഞുള്ള ജീവിതവും വളരെ വിഷമം പിടിച്ചതായിരുന്നു. സര്‍ജറി കഴിഞ്ഞ് 24 മണിക്കൂര്‍ കഴിയുന്നതിന് മുന്‍പേ തന്നെ മൂത്ര സഞ്ചിയുമായി പുറത്തേക്ക് ഇറങ്ങി.

274688797 136063632239029 4131083288731910490 n

അന്ന് തന്നെ നാട്ടിലേക്ക് തിരിച്ചു, തിരക്കുള്ള ട്രെയിനില്‍ മൂത്ര സഞ്ചിയും കൈയ്യില്‍ പിടിച്ചുള്ള യാത്രയൊക്കെ വളരെ ക്രൂഷ്യല്‍ ആയിരുന്നു. നാട്ടില്‍ തിരിച്ചെത്തി റസ്റ്റ് എടുക്കുന്ന സമയത്ത് എന്നെ കാണാന്‍ ഞങ്ങളുടെ കമ്യൂണിറ്റിയിലെ തന്നെ പലരും വന്നു. എല്ലാവരും ആശംസിച്ചത് സുന്ദരിയായി തിരിച്ചു വരണം എന്നാണ്. എന്നാല്‍ രഞ്ജു അമ്മയും (രഞ്ജു രഞ്ജിമാര്‍) ശീതള്‍ ചേച്ചിയും പറഞ്ഞ വാക്കുകള്‍ എനിക്ക് ഭയങ്കര പ്രചോദനം ആയിരുന്നു. ‘നീ പഠിക്കണം, പഠിച്ച് നല്ല രീതിയില്‍ വരണം. ലോകം നാളെ നിന്നിലൂടെ അറിയപ്പെടണം’ എന്നാണ്. അത് എനിക്ക് വലിയ പ്രചോദനം ആയിരുന്നുവെങ്കിലും എവിടെ നിന്ന് തുടങ്ങണം, എങ്ങോട്ട് പോകണം എന്നൊന്നും എനിക്ക് അറിയില്ലായിരുന്നു.

പിന്നീട് ഞാന്‍ ബാഗ്ലൂരിലേക്ക് തന്നെ പോയി. അവിടെ നിന്ന് പല തരത്തിലുള്ള ആക്രമണങ്ങളും നേരിടേണ്ടി വന്നു. അവിടെ നിന്ന് ഞാന്‍ ഡല്‍ഹിയ്ക്ക് പോയി. അവിടെ ഞങ്ങളുടെ കമ്യൂണിറ്റിയ്‌ക്കൊപ്പം ചേര്‍ന്ന് ബദായി ചെയ്യാന്‍ തുടങ്ങി. ബദായി എന്ന് പറഞ്ഞാല്‍ കുഞ്ഞ് ജനിയ്ക്കുകയോ മറ്റോ ഉള്ള സന്തോഷ മുഹൂര്‍ത്തങ്ങളില്‍ അവിടെ പോയി ഡാന്‍സ് ചെയ്യുന്നതാണ്. അതിലൂടെ എനിക്ക് വരുമാനം കിട്ടിതുടങ്ങി. അപ്പോള്‍ ഞാന്‍ കരുതി നാട്ടി തിരിച്ചെത്തി ഏതെങ്കിലും സിവില്‍ അക്കാഡമിയില്‍ കയറി പഠനം തുടരാം എന്ന്. നാട്ടില്‍ തിരിച്ചെത്തി രഞ്ജു അമ്മയെ കണ്ടു. അവിടെ വച്ചാണ് എനിക്കൊരു ഫാമിലിയെ കിട്ടുന്നത്.

അതാണ് ഇപ്പോള്‍ എനിക്ക് എന്റെ ധൈര്യവും. രഞ്ജു അമ്മ എന്നെ മകളായി ദത്ത് എടുത്തു. പിന്നീട് എന്‍ട്രന്‍സ് എഴുതി എണ്‍പതാമത്തെ റാങ്ക് ഉണ്ടായിരുന്നു. അപ്പോഴാണ് അറിയുന്നത് തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ ട്രാന്‍സ്‌ജെന്റേഴ്‌സിന് ഒരു സീറ്റ് ഉണ്ട് എന്ന്. മൂന്ന് വര്‍ഷമായുള്ള സീറ്റില്‍ ഇതുവരെ ഒരാളും വന്നിട്ടില്ല, ഞാന്‍ ആണ് ആദ്യത്തെ ആള്‍. കോഴ്‌സ് നല്ല രീതിയില്‍ പഠിച്ച് പരീക്ഷ എഴുതി ജയിച്ചു. ഇന്റന്‍ഷിപ്പില്‍ കയറിയ കൈരളി ചാനലില്‍ തന്നെ ജോലിയും കിട്ടി. രണ്ട് ദിവസം കഴിഞ്ഞ് ലൈവ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യാനായി എന്നോട് പറഞ്ഞു. ഇന്ത്യയിലെ ആദ്യത്തെ ട്രാന്‍സ് സെക്ഷ്വല്‍ റിപ്പോര്‍ട്ടര്‍ എന്ന വിശേഷണത്തോടെ ആ റിപ്പോര്‍ട്ടിങ് ഇന്ത്യയില്‍ വൈറലായി. അതിന് ശേഷം എന്നെ കളിയാക്കിയവരും മാറ്റി നിര്‍ത്തിയവരും എല്ലാം വിളിച്ച് പ്രശംസിച്ചു.

252508466 209413981318643 1097636210080805936 n

സിനിമാ – രാഷ്ട്രീയ രംഗത്തുള്ള വരും എന്നെ കുറിച്ച് സോഷ്യല്‍ മീഡിയയില്‍ പ്രശംസിച്ചുകൊണ്ട് പോസ്റ്റുകള്‍ പങ്കുവച്ചു. അതില്‍ എന്നെ ഏറ്റവും അത്ഭുതപ്പെടുത്തിയതും സന്തോഷിപ്പിച്ചതും എനിക്ക് വന്ന ഒരു മെസേജ് ആണ്. അഭിനന്ദനങ്ങള്‍, മുന്നോട്ട് പോകുക, ആശംസകള്‍ ഹേയ്ദി സാദിയ’ എന്ന് പറഞ്ഞുകൊണ്ടായിരുന്നു ആ മെസേജ്. ആര് കാരണമാണോ എനിക്ക് പഠനം നിര്‍ത്തേണ്ടി വന്നത്, ആരായിരുന്നോ അന്ന് പ്രശ്‌നങ്ങളുണ്ടാക്കിയത് അവരായിരുന്നു അത്. നീ സര്‍ജ്ജറി കഴിഞ്ഞ് പെണ്ണാകും എന്ന് പറയുന്നത് ഒന്നും സാധ്യമായ കാര്യമല്ല.

അതിന് ശേഷം നീ തെരുവില്‍ ഭിക്ഷ യാചിച്ചോ സെക്‌സ് വര്‍ക്കര്‍ ആയോ ജീവിതം തള്ളി നീക്കേണ്ടി വരും, എച്ച് ഐ വി ബാധിച്ച് ആയിരിയ്ക്കും നിന്റെ മരണം എന്ന് പറഞ്ഞ് എന്നെ അകറ്റി നിര്‍ത്തിയവര്‍, ഇന്ന് പി എസ് സി പരീക്ഷ എഴുതാന്‍ പോകുമ്പോള്‍, അതിലെ ഒരു ചോദ്യത്തിന്റെ ഉത്തരമായി മാറാന്‍ എനിക്ക് പറ്റി. ഇത് എന്റെ മധുര പ്രതികാരമാണ്. എന്നെ പറയുന്നതിന് അല്ല, ഞാന്‍ അടങ്ങുന്ന എന്റെ കമ്യൂണിറ്റിയെ അധിക്ഷേപിയ്ക്കുകയും വിമര്‍ശിക്കുകയും ചെയ്യുന്നവര്‍ക്കുള്ള മറുപടിയാണ് ഇത്- ഹെയ്ദി സാദിയ പറഞ്ഞു.

274238729 147198837746197 3351975299808609890 n
Previous article‘സെക്‌സിന് ഇടയില്‍ ഉറങ്ങിപ്പോയിട്ടുണ്ടോ; വിചിത്രമായ ചോദ്യങ്ങളുമായി ദീപ.! കല്യാണം കുറച്ചുകൂടെ കഴിഞ്ഞിട്ട് മതിയായിരുന്നു.. വീഡിയോ
Next article‘രണ്ട് ഓപ്പറേഷനും സക്സസ് ആയി; തന്റെ ജീവിതത്തിലെ മറ്റൊരു പ്രധാന വിശേഷം പങ്കുവെച്ചു പ്രണവ്‌..’

LEAVE A REPLY

Please enter your comment!
Please enter your name here