അധികം ചിത്രങ്ങളിൽ ഒന്നും അഭിനയിച്ചിട്ടില്ലെങ്കിലും മലയാളികൾക്ക് ഏറെ പ്രിയങ്കരിയായ മേഘ്ന രാജ്. തെന്നിന്ത്യൻ സിനിമാ ലോകത്തെ ഒന്നടങ്കം കണ്ണീരിലാഴ്ത്തിയ വിയോഗമായിരുന്നു മേഘ്നയുടെ ഭർത്താവും നടനും കൂടിയായ ചിരഞ്ജീവി സർജയുടേത്. ഏറെ ഞെട്ടലോടെയാണ് നടന്റെ വിയോഗം ആരാധകർ ശ്രവിച്ചത്. ഇനിയും താരത്തിന്റെ വിയോഗം അംഗീകരിക്കാൻ മേഘ്ന രാജിനും കുടുംബാംഗങ്ങൾക്കും കഴിഞ്ഞിട്ടില്ല. കഴിഞ്ഞ വർഷം ജൂൺ ഏഴിനാണ് ഹൃദയാഘാതത്തെ തുടർന്ന് ചിരഞ്ജീവി സർജ മ രിച്ചത്.
മകനൊപ്പമുള്ള ചെറിയ ചെറിയ സന്തോഷങ്ങള്‍ താരം സമൂഹമാധ്യമങ്ങളില്‍ പങ്കുവയ്ക്കാറുമുണ്ട്. കഴിഞ്ഞ ദിവസമാണ് താരത്തിന്റെ മകന്റെ പേരിടൽ ചടങ്ങു നടന്നത്, മകന് പത്തുമാസം ആയ ശേഷമാണ് താരം മകന്റെ പേരിടൽ ചടങ്ങ് നടത്തിയത്, തന്റെ മകന്റെ പേരിടൽ ചങ്ങിനോട് അനുബന്ധിച്ചുള്ള വീഡിയോയും ചിത്രങ്ങളും താരം പങ്കുവെച്ചിരുന്നു, വീഡിയോക്ക് ഒപ്പം മേഘ്‌ന പങ്കുവെച്ച വാക്കുകൾ ആണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.
‘ഒരു അമ്മയെന്ന നിലയിൽ, എന്റെ മകന് ഏറ്റവും മികച്ചത് ഞാൻ ചെയ്യേണ്ടത് പ്രധാനമാണ്. അവന്റെ മാതാപിതാക്കൾക്ക് ലഭിച്ചത് പോലെ എല്ലാ ലോകത്തെയും മികച്ചത് അവന് ലഭിക്കണം. ജാതിയും മതവും നോക്കാതെ ആളുകൾ അവനുവേണ്ടി പ്രാർത്ഥിച്ചു. ഞങ്ങളുടെ കുടുംബങ്ങൾക്കായി പ്രാർത്ഥിച്ചു. മുകളിലുള്ള എല്ലാ ദൈവങ്ങളിൽ നിന്നും ഞങ്ങൾ അനുഗ്രഹം ചോദിക്കുന്നത് ന്യായമായ കാര്യമാണ്. ഇത് എനിക്ക് രണ്ട് ദിശകളിലേക്കും ചെയ്യേണ്ടതായിരുന്നു. കാരണം, അവന്റെ അച്ഛൻ വിശ്വസിക്കുന്നത് മനുഷ്യത്വം എല്ലാത്തിനും ഉപരിയാണ് എന്നാണ്!
രണ്ട് പാരമ്പര്യങ്ങളിലെയും മികച്ചത് ആഘോഷിച്ചു! ഒരു യഥാർത്ഥ രാജാവിനെപ്പോലെ സംസാരിച്ചു. റയാൻ (സംസ്കൃതം), ഈ പേര് എല്ലാ മതങ്ങൾക്കും ഉള്ളതാണ് . വ്യത്യസ്ത പതിപ്പുകൾ, വ്യത്യസ്ത ഉച്ചാരണം, എന്നാൽ ഒരു ഉറച്ച അർത്ഥം! ഞങ്ങളുടെ അഭിമാനത്തെ അവതരിപ്പിക്കുന്നു. ഞങ്ങളുടെ രാജകുമാരൻ… ഞങ്ങളുടെ റയാൻ രാജ് സർജ എന്നാണ് മേഘ്ന പറയുന്നത്.,എന്റെ കുഞ്ഞേ, നീ നിന്റെ അച്ഛനെപ്പോലെ വളരും, അദ്ദേഹം ആളുകളെ അവരായി അംഗീകരിക്കുകയും സ്നേഹിക്കുകയും ചെയ്തിരുന്നു.
അവർ മനുഷ്യരാശിക്കായി ചെയ്യുന്ന നല്ല ജോലിയോട് അനുകമ്പയോടെ നിന്നു. അവർ ഏത് പശ്ചാത്തലത്തിലെന്നല്ല നോക്കിയത്. അദ്ദേഹം ഒരു ദാതാവാണ്.. അദ്ദേഹം ഇതിനകം നിന്നെക്കുറിച്ച് അഭിമാനിക്കുന്നു! അമ്മയും അപ്പയും നിന്നെ സ്നേഹിക്കുന്നു! മുന്നേറാനുള്ള സമയമായി!”ഒത്തിരി സ്നേഹത്തോടെ ചിരഞ്ജീവി സർജയും മേഘനാ രാജും,” എന്നാണ് മേഘ്ന തന്റെയും മകന്റെയും ചിത്രങ്ങൾക്കും വീഡിയോക്കും ഒപ്പം കുറിച്ചത്.