‘നീ ഒറ്റമോളാണെന്ന് എവിടെങ്കിലും പറഞ്ഞിട്ടുണ്ടോ.?’ – സഹോദരിയെ വിഷമിപ്പിച്ച അനുഭവം പങ്കുവെച്ച് മിയ.!!

280584189 533553145115120 905841921990440792 n

മലയാള സിനിമയിലെ ശ്രദ്ധേയ താരമാണ് മിയ ജോർജ്. വിവാഹശേഷവും സിനിമയിൽ സജീവമാണ് നടി. കോട്ടയം ജില്ലയിലെ പാലാ സ്വദേശിനിയായ മിയ ടെലിവിഷന്‍ സ്‌ക്രീനിലൂടെയാണ് പ്രേക്ഷക ഹൃദയത്തില്‍ സ്ഥാനം നേടിയത്. പരസ്യ രംഗത്ത് നിന്നും സീരിയൽ രംഗത്തേക്കെത്തിയതാണ് മിയ ജോർജ്. അൽഫോൻസാമ്മ എന്ന സീരിയലിലെ മാതാവിന്റെ വേഷത്തിലൂടെയാണ് മിയ ശ്രദ്ധേയയായത്. ഒരു സ്മാൾ ഫാമിലി എന്ന ചിത്രത്തിലൂടെയാണ് താരം വെള്ളിത്തിരയിലേക്ക് ചുവടുവയ്ക്കുന്നത്. ഡ്രൈവിങ് ലൈസൻസാണ് മിയ അഭിനയിച്ച് തിയേറ്ററിലെത്തിയ അവസാന ചിത്രം.

288267111 3170869756516498 6803952969842692308 n

മാതൃത്വവും ജോലിയും സന്തുലിതമായി മുന്നോട്ട് കൊണ്ടുപോകുന്ന നടി മിയ ജോർജ് ഇപ്പോഴിതാ, ഫ്‌ളവേഴ്‌സ് ഒരുകോടി വേദിയിൽ മത്സരാർത്ഥിയായി എത്തിയിരിക്കുകയാണ്. ഒട്ടേറെ വിശേഷങ്ങളാണ് പാലാ സ്വദേശിനിയായ മിയക്ക് അറിവിന്റെ വേദിയിൽ പങ്കുവയ്ക്കാനുണ്ടായിരുന്നത്. ഇപ്പോഴിതാ, സഹോദരിയെക്കുറിച്ചുള്ള ഒരു രസകരമായ അനുഭവം പങ്കുവെച്ചിരിക്കുകയാണ് നടി.

285862334 151786210738707 3448190052159783009 n

ആദ്യമായാണ് ഒരു പരിപാടിയിൽ മിയ സഹോദരിയെയും ഭർത്താവിനെയും ഒപ്പം കൂട്ടുന്നത്. മിയയുടെ ഭർത്താവ് അശ്വിൻ, സഹോദരി ജിനി, ഭർത്താവ് എന്നിവരാണ് ഒരുകോടി വേദിയിൽ നടിക്കൊപ്പം എത്തിയത്. യുട്യൂബ് ചാനലിൽ സജീവമായ ജിനി സോഷ്യൽ മീഡിയ ഇൻഫ്‌ളുവൻസർ കൂടിയാണ്. സമൂഹമാധ്യമങ്ങളിൽ മിയക്കൊപ്പമുള്ള ചിത്രങ്ങൾ പങ്കുവയ്ക്കുമ്പോൾ നടിയുടെ സ്വന്തം സഹോദരിയാണ് എന്ന് ആരും വിശ്വസിച്ചിരുന്നില്ല.

272855562 146583051127471 8808175862543345241 n

ഇത് ശെരിക്കും ചേച്ചിയാണോ, കസിനാണോ, അടുത്ത വീട്ടിലെ ആളാണോ എന്നൊക്കെയുള്ള ചോദ്യങ്ങളൊക്കെ ഇരുവർക്കും അഭിമുഖീകരിക്കേണ്ടി വന്നു. ഒടുവിൽ ഒരുദിവസം വിഷമത്തോടെ സഹോദരി വിളിച്ച് ‘നീ ഒറ്റമോളാണെന്ന് എവിടെങ്കിലും പറഞ്ഞിട്ടുണ്ടോ? ആരും ഞാൻ നിന്റെ ചേച്ചിയാണെന്നു വിശ്വസിക്കുന്നില്ല’ എന്ന് പറഞ്ഞു. വളരെ രസകരമായാണ് മിയയും സഹോദരിയും ഈ അനുഭവം പങ്കുവയ്ക്കുന്നത്.

Previous articleപെരുന്നാൾ കൈ നീട്ടം കൊണ്ട്, ബ്ലസ്‌ലി sos ചിൽഡ്രൻ വില്ലേജിലെ രണ്ട് കുട്ടികളെ സ്പോൺസർ ചെയ്തു; വീഡിയോ പങ്കുവെച്ചു താരം…
Next article‘മകള്‍ ജനിച്ച ശേഷം ഞാന്‍ വീട്ടില്‍ നിന്ന് പുറത്ത് ഇറങ്ങിയില്ല; എന്തിനാണ് ഇതിനെ കൊണ്ടു നടക്കുന്നത്, വെറുതേ കാശ് കളയാന്‍ എന്നൊക്കെ മുഖത്ത് നോക്കി ചോദിച്ചവരുണ്ട്.!! സിന്ധു മനുവര്‍മ

LEAVE A REPLY

Please enter your comment!
Please enter your name here