‘നീ ഒരിക്കലും ഗുണം പിടിക്കത്തില്ലെടീ’ അമ്പലനടയിൽ നിന്ന് അവർ പ്രാകി; നേരിട്ട ദുരനുഭവത്തെക്കുറിച്ച് കാര്‍ത്തിക..

‘ഭ്രമണ’ത്തിലെ ദീപ അപ്പച്ചി, ജീവിത നൗകയിലെ അപ്പച്ചി, പിന്നെ ഒരുപിടി വില്ലത്തി വേഷങ്ങൾ. കാർത്തിക എന്ന നടിയെ മലയാളികൾ ഏറ്റെടുത്തിട്ട് ഇരുപത്തിയെട്ട് വർഷമായി. ഒൻപതാം ക്ലാസിൽ പഠിക്കുമ്പോൾ ആദ്യ മെഗാസീരിയലായ ‘വംശ’ത്തിലൂടെ തിളങ്ങിയ നടി ഇന്നും മിനി സ്‌ക്രീനിന്റെ സ്വന്തം താരമാണ്.

1992 ൽ പതിമൂന്ന് എപ്പിസോഡ് സീരിയലുകളുടെ കാലത്ത് നായികയായി എത്തിയതാണ് കാർത്തിക. മിനിസ്ക്രീനിനു പുറമെ ബിഗ് സ്ക്രീനിലും തിളങ്ങിയ കാർത്തിക പതിമൂന്നോളം ചലച്ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.

re

ഭർത്താവും മകളും ഉൾപ്പെട്ട ചെറിയ കുടുംബമാണ് കാർത്തികയുടേത്. ഛായാഗ്രാഹകനായ കണ്ണനാണ് കാർത്തികയുടെ ഭർത്താവ്. ഓട്ട് ഓഫ് സിലബസ്, ദളമർമ്മരങ്ങൾ, രാമൻ, കരയിലേയ്ക്കൊരു കടൽദൂരം തുടങ്ങിയവയാണ് കണ്ണന്റെ പ്രധാന ചിത്രങ്ങൾ. ‘ഏക് അലക് മൗസം’ എന്നൊരു ഹിന്ദി ചിത്രവും അദ്ദേഹത്തിന്റെതായുണ്ട്. മകൾ നിരുപമ മൂന്നാം ക്ലാസിൽ പഠിക്കുന്നു.

പ്രേക്ഷകർ മോശം പറഞ്ഞാലും അത് ക്യാരക്ടറിനോടുള്ള അവരുടെ പ്രതികരണമാണെന്ന് ബോധ്യമുള്ളതിനാൽ പ്രശ്നമില്ല. പൊതുവെ പ്രേക്ഷകർക്ക് നമ്മളെ പോസിറ്റീവായ ക്യാരക്ടറിൽ കാണാനാണ് ഇഷ്ടമെന്നു പറയുകയാണ് കാർത്തിക. ‘ഭ്രമണ’ത്തിലെ ദീപ അപ്പച്ചി എനിക്ക് പ്രേക്ഷകരുടെ വലിയ സ്നേഹം അറിയാനായ ക്യാരക്ടറാണ്. ഇതുപോലൊരു അപ്പച്ചിയെ കിട്ടിയെങ്കിലെന്ന് പ്രേക്ഷകർ പറഞ്ഞു കേൾക്കുമ്പോൾ വലിയ സന്തോഷമാണ്. ‘ഭ്രമണ’ത്തിലെ അപ്പച്ചിക്ക് ശേഷം ഇപ്പോൾ ‘ജീവിതനൗക’ യിലും അപ്പച്ചിയാണ്.

maxresdefault 22

പക്ഷെ ഇതിൽ നെഗറ്റീവ് ഷെയ്ഡുള്ള അപ്പച്ചിയാണ്.പുതിയ തലമുറയ്ക്ക് ഇത് ക്യാരക്ടറാണെന്ന നല്ല ബോധ്യമുണ്ട്, പഴയ തലമുറയിലെ ചിലരാണ് ക്യാരക്ടറിനെ റിയലായി കണ്ട് പ്രതികരിക്കുന്നത്. ചില നേരത്ത് നമ്മുടെ കഥാപാത്രത്തോട് നമുക്ക് തന്നെ ദേഷ്യം തോന്നാറുണ്ട്. അന്നേരം നല്ലൊരു ക്യാരക്ടർ ചെയ്യാൻ വല്ലാതെ കൊതി തോന്നും. അഭിനയം തൊഴിലായതു കൊണ്ട് കിട്ടുന്നതെല്ലാം നമുക്ക് ചെയ്യേണ്ടി വരും കാർത്തിക മഴവിൽ മനോരമയോട് പറഞ്ഞു.

tuk

അഭിനയജീവിതത്തിൽ ഉണ്ടായ മറക്കാൻ ആകാത്ത അനുഭവത്തെ കുറിച്ചും കാർത്തിക തുറന്നു പറഞ്ഞു. ശ്രീകണ്ഠേശ്വരം ക്ഷേത്രത്തിൽ ഒരു ശിവരാത്രി ദിവസം തൊഴാൻ പോയതാണ്. അന്നേരമാണ് ഒരമ്മൂമ്മ എനിക്ക് നേരെ വന്ന് ‘നീ ഒരിക്കലും ഗുണം പിടിക്കത്തില്ലെടീ’ എന്ന് തലയിൽ കൈവെച്ച് പ്രാകുന്നത്. സത്യത്തിലന്നേരം ഞാൻ ഞെട്ടിപ്പോയി.. അമ്മുമ്മ എന്നെ വിടാൻ ഭാവമില്ല – എന്തിനാടീ നീയാ പിള്ളേരെ ഇട്ട് കഷ്ടപ്പെടുത്തുന്നത് !അന്നേരം അഭിനയം വരുത്തിയ പ്രതികരണമാണെന്ന് മനസ്സിലായി.

അയ്യോ അത് അഭിനയമല്ലേ അമ്മേ – എന്നൊക്കെ പറഞ്ഞു നോക്കി.നീയൊന്നും പറയണ്ട .. കൂടുതലൊന്നും പറയണ്ട – എന്ന് പറഞ്ഞ് അവർ ശരിക്കും ഷൗട്ട് ചെയ്തു. കാര്യം കൈവിട്ടു പോകുമെന്ന് മനസ്സിലായ ഞാൻ വേഗം അവിടം വിട്ടു. കുറച്ചു നേരം കൂടി അവിടെ നിന്നിരുന്നെങ്കിൽ അവർ ഉറപ്പായും തല്ലിയേനെ എന്നും താരം പറയുന്നു.

Previous articleസംയുക്തയ്ക്ക് പിന്നാലെ ജ്യോത്സനയും; വീഡിയോ
Next article22 വയസ്സ്, പൊടിമീശക്കാരന് ഐപിഎസ് ചരിത്രം സൃഷ്ടിച്ച് ഹസൻ

LEAVE A REPLY

Please enter your comment!
Please enter your name here