നീല ലഹങ്കയിൽ അതീവ സുന്ദരിയായി എസ്തർ; ഫോട്ടോസ്

Esther Anil 1

നല്ലവന്‍ എന്ന മലയാള ചിത്രത്തിലൂടെ ബാല താരമായി അഭിനയ രംഗത്തെത്തിയ നടിയാണ് എസ്തർ. നിരവധി സിനിമകളിൽ ബാലതാരമായി അഭിനയിച്ചുവെങ്കിലും ജീത്തു ജോസഫിന്റെ ദൃശ്യം സിനിമയിലൂടെയാണ് എസ്തർ ശ്രദ്ധ നേടിയത്. ദൃശ്യത്തിൽ മോഹൻലാലിന്റെ മകളായിട്ടാണ് എസ്തർ അഭിനയിച്ചത്. ‘ദൃശ്യം 2’ വിലെ പ്രകടനത്തിനും താരത്തിന് ഒരുപാട് പ്രശംസ ലഭിച്ചിരുന്നു.

ദൃശ്യത്തിന്റെ തമിഴ് റീമേക്കായ പാപനാശത്തിൽ കമൽ ഹാസന്റെ മകളായി അഭിനയിച്ച എസ്തർ അതിനു ശേഷം അതിന്റെ തെലുങ്ക് പതിപ്പിലും വേഷമിട്ടു. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ ഫൊട്ടോഷൂട്ട് ചിത്രങ്ങൾ പോസ്റ്റ് ചെയ്യാറുണ്ട്. ഇപ്പോൾ ബാലതാരം എന്ന ലേബൽ വിട്ടു നായികയാവാൻ തയ്യാറെടുത്തുകൊണ്ടിരിക്കുന്നു. കൂടാതെ ഫ്ലവേഴ്സ് ചാനലിലെ ജനപ്രിയ പരിപാടിയായ ടോപ് സിംഗർ എന്ന റിയാലിറ്റി ഷോയിൽ അവതരികയായും പ്രവർത്തിച്ചിട്ടുണ്ട്.

Esther Anil 4

ഇന്‍സ്റ്റഗ്രാമില്‍ മാത്രം ലക്ഷക്കണക്കിന് ആരാധകരാണ് താരത്തിനുള്ളത്.സോഷ്യൽ മീഡിയയിൽ പലപ്പോഴും എസ്തറിന്റെ ഫോട്ടോഷൂട്ടുകൾ വൈറലാവാറുണ്ട്. മോഡേൺ വസ്ത്രങ്ങൾ ധരിച്ചുള്ള എസ്തറിന്റെ ചിത്രങ്ങൾക്ക് മോശം കമന്റുകൾ വരാറുണ്ട്. പലപ്പോഴും അത്തരം കമന്റുകൾക്ക് താരം മറുപടി കൊടുക്കാറില്ല. എന്നാൽ ഒരു ടെലിവിഷൻ പ്രോഗ്രാമിൽ എസ്തറിന്റെ വസ്ത്രധാരണത്തെ കുറിച്ച് അവതാരകർ സംസാരിച്ചപ്പോൾ അതിന് എതിരെ താരം പ്രതികരിച്ചിരുന്നു.

ലെഹങ്കയിലുള്ള എസ്തറിന്റെ പുതിയ ഫോട്ടോഷൂട്ടാണ് ഇപ്പോൾ ആരാധകരുടെ മനം നിറച്ചിരിക്കുന്നത്. നീല ലെഹങ്ക ധരിച്ചുള്ള ചിത്രങ്ങൾ എടുത്തിരിക്കുന്നത് വഫാറയാണ്. അസാനിയ നസ്രിൻ ആണ് സ്റ്റൈലിംഗ് ചെയ്തിരിക്കുന്നത്. ഉണ്ണി പി.എസാണ് മേക്കപ്പ്. ഫോട്ടോഷൂട്ടിന് വേണ്ടിയുള്ള തയാറെടുപ്പിന് മുന്നോടിയായുള്ള മേക്കോവറിന്റെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.

Esther Anil 2
Esther Anil 3
Previous articleക്രിസ്തുമസ് ഫോട്ടോഷൂട്ടുമായി നടി അമേയ മാത്യു – ഫോട്ടോസ്
Next articleസോഷ്യൽ മീഡിയയിൽ വൈറലായി പൂനം ഭജ്യയുടെ പുത്തൻ ചിത്രങ്ങൾ

LEAVE A REPLY

Please enter your comment!
Please enter your name here