ടെലിവിഷന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരകളിലൊന്നായിരുന്നു നീലക്കുയില്‍. ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്തുവരുന്ന പരമ്പര കഴിഞ്ഞ ദിവസമാണ് അവസാനിച്ചത്. 5 എപ്പിസോഡുകളോടെ സീരിയല്‍ തീരുകയാണെന്ന് നേരത്തെ തന്നെ അണിയറപ്രവര്‍ത്തകര്‍ വ്യക്തമാക്കിയിരുന്നു. പുതിയ എപ്പിസോഡിന്റെ പ്രമോ വരുമ്പോള്‍ മുതല്‍ പ്രേക്ഷകരും ആകാംക്ഷയിലായിരുന്നു. വിവിധ പരമ്പരകളിലൂടെയായി പ്രേക്ഷകര്‍ക്ക് പരിചിതരായി മാറിയ നിരവധി താരങ്ങളാണ് ഈ സീരിയലിനായി അണിനിരന്നത്. മലയാളികളല്ലെങ്കിലും എല്ലാതാരങ്ങളേയും പ്രേക്ഷകര്‍ ഇരുകൈയ്യും നീട്ടി സ്വീകരിച്ചിരുന്നു.
സീരിയലിന്റെ ക്ലൈമാക്‌സ് എങ്ങനെയായിരിക്കുമെന്നറിയാനായുള്ള ആകാംക്ഷയിലായിരുന്നു ആരാധകര്‍. നായകനായ ആദി റാണിയെയായിരിക്കുമോ സ്വീകരിക്കുമോ അതോ കസ്തൂരിയെയാണോ എന്നായിരുന്നു എല്ലാവര്‍ക്കും അറിയേണ്ടിയിരുന്നത്. അപ്രതീക്ഷിത ട്വിസ്റ്റിനൊടുവിലായി കാര്യങ്ങളെല്ലാം ശുഭകരമായി അവസാനിക്കുകയായിരുന്നു. സീരിയില്‍ അവസാനിച്ചതിന് പിന്നാലെയായി വിശേഷങ്ങള്‍ പങ്കുവെച്ച് താരങ്ങളും എത്തിയിരുന്നു.
7 വര്‍ഷത്തിന് ശേഷമുള്ള മേക്കോവറില്‍ തിളങ്ങിയത് കസ്തൂരിയായിരുന്നു. ഡോക്ടറായി മാറിയ കസ്തൂരിയുടെ ട്രാന്‍സ്ഫര്‍മേഷന്‍ സീന്‍ കിടുക്കിയെന്ന് ട്രോളര്‍മാരും പറഞ്ഞിരുന്നു. മലയാള സീരിയല്‍ ചരിത്രത്തില്‍ വെച്ച് ഒരു നായികയ്ക്ക് കിട്ടാവുന്നതില്‍ വെച്ച് മികച്ച ട്രാന്‍സ്ഫര്‍മേഷനാണ് കസ്തൂരിക്ക് കിട്ടിയത്. ഡോക്ടറായ കസ്തൂരിയെ കല്യാണം കഴിപ്പിക്കാനുള്ള ശ്രമത്തിലായിരുന്നു എല്ലാവരും. ഒടുവില്‍ കസ്തൂരി സമ്മതം മൂളുന്നതോടെയാണ് സീരിയല്‍ അവസാനിച്ചത്.
ഏഷ്യാനെറ്റിലെ മികച്ച പരമ്പരകളിലൊന്നായാണ് നീലക്കുയിലിനെയും വിശേഷിപ്പിക്കുന്നത്. ഈ സീരിയലിനും തങ്ങള്‍ക്കും നല്‍കിയ പിന്തുണയെക്കുറിച്ച് വാചാലരായി നന്ദി പറഞ്ഞ് താരങ്ങള്‍ എത്തിയിരുന്നു. ആദിയെ അവതരിപ്പിച്ച നിതിനും കസ്തൂരിയായെത്തിയ സ്‌നിഷയുടേയുമൊക്കെ പോസ്റ്റുകള്‍ ഇതിനകം തന്നെ വൈറലായി മാറിക്കഴിഞ്ഞിട്ടുമുണ്ട്. ക്ലൈമാക്‌സ് രംഗങ്ങളിലെ ചിത്രങ്ങളും ഇരുവരും പോസ്റ്റ് ചെയ്തിരുന്നു.