‘നിഷ, നീ എന്തൊരു സുന്ദരിയാണ്, ഞാന്‍ ഭാഗ്യവതിയായ അമ്മയാണ്’; സണ്ണി ലിയോൺ പങ്കുവെച്ച ക്യൂട്ട് വീഡിയോ

ബോളിവുഡ് താരം സണ്ണി ലിയോൺ തൻ്റെ വളർത്തുമകൾ നിഷയെ സ്നേഹിക്കുന്നത് കണ്ടാൽ ആർക്കും കൊതി തോന്നും. തൻ്റെ കുഞ്ഞു മാലാഖയെന്നാണ് സണ്ണി ലിയോൺ നിഷ കൌറിനെ വിശേഷിപ്പിക്കുന്നത്. സണ്ണി ലിയോണ്‍ ഡാനിയല്‍ വെബ്ബറിനെ വിവാഹം കഴിക്കുന്നത് 2011 ജനുവരിയിലായിരുന്നു. 2017 ജൂലൈ മാസത്തിലാണ് ഇരുവരും നിഷയെ ദത്തെടുത്തത്. നിഷയെ ദത്തെടുത്ത ശേഷമുള്ള രണ്ടാമത്തെ പിറന്നാൾ കഴിഞ്ഞ വർഷമായിരുന്നു.

ഈ ദിനത്തിൽ സണ്ണി ലിയോൺ തൻ്റെ മക്കൾക്കൊപ്പമുള്ള ചിത്രം സോഷ്യൽ മീഡിയയിലൂടെ പങ്കുവെക്കുകയും ചെയ്തിരുന്നു. അതിനു പിന്നാലെ മറ്റൊരു വീഡിയോ പങ്കുവെച്ചിരിക്കുകയാണ് സണ്ണി ലിയോൺ. നിഷ കൌറിനൊപ്പമുള്ള പുതിയ ക്യൂട്ട് വീഡിയോ ആരാധകരുടെ നെഞ്ചേറുകയാണ് ഇപ്പോൾ. വീഡിയോ പങ്കുവെച്ചുകൊണ്ട് സണ്ണി ലിയോണ കുറിച്ചിരിക്കുന്ന വാക്കുകളാണ് ഏറെ ശ്രദ്ധയാകർഷിക്കുന്നത്.

നാലുവയസ്സുകാരിയായ മകള്‍ നിഷയ്‌ക്കൊപ്പമുള്ള വീഡിയോ പങ്കുവച്ചുകൊണ്ട് സണ്ണി ലിയോൺ കുറിച്ചിരിക്കുന്നത് ഇങ്ങനെയാണ്. ”നിഷ, നീ എന്തൊരു സുന്ദരിയാണ്, ഞാന്‍ ഭാഗ്യവതിയായ അമ്മയാണ്”. ‘അവള്‍ രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ ആദ്യം കാണുന്നതും രാത്രി ഉറങ്ങും മുമ്പ് അവസാനമായി കാണുന്നതും ഞങ്ങളെയാണ്. അവളുടെ ഡയപ്പര്‍ മാറ്റുന്നത് ഞങ്ങളാണ്. ഒന്നിരിച്ചിരുന്ന് ടിവി കാണും’.

‘ഒരു ദിവസം നിരവധി തവണ അവളെ പാര്‍ക്കിലേക്ക് കൊണ്ടു പോകും. നിഷയ്ക്ക് സ്വന്തം മുറിയുണ്ട്. അവളുടെ ആ സ്‌പെയ്‌സ് നിഷ ഇഷ്ടപ്പെടുന്നു’ വെന്നൊക്കെ സണ്ണി ലിയോൺ തൻ്റെ മകളെ കുറിച്ച് ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ഇരുവരും കുഞ്ഞിനെ ദത്തെടുക്കാന്‍ കാണിച്ച മനസിനെ ബോളിവുഡ് മുഴുവന്‍ അഭിനന്ദിച്ചിരുന്നു. മകള്‍ എത്തിയതോടെ തങ്ങളുടെ ജീവിതം മാറിമറഞ്ഞെന്ന് ഇരുവരും വ്യക്തമാക്കുകയും ചെയ്തതാണ്. സണ്ണിയ്ക്ക് നിഷയെ കൂടാതെ മറ്റ് രണ്ട് കുഞ്ഞുങ്ങള്‍ കൂടിയുണ്ട്, അഷറും നോവയും.

Previous articleനട്ടുച്ചയ്ക്ക് വഴിയോരത്ത് ഭക്ഷണപൊതിയുമായി മാലാഖ; വീട് സമൂഹ അടുക്കളയാക്കി മാറ്റി ദമ്പതികൾ.!
Next articleലോക്ഡൗൺ കാലത്തെ ഓൺലൈൻ വിവാഹം; വധു യുപിയിൽ വരൻ ആലപ്പുഴയിൽ പിന്നെ ഇതല്ലാതെ വേറെ എന്താ വഴി.! വീഡിയോ

LEAVE A REPLY

Please enter your comment!
Please enter your name here