കൊറോണ വൈറസ് പടരുന്ന പശ്ചാത്തലത്തില്‍ തന്റെ വിവാഹ ആഘോഷങ്ങൾ മാറ്റി വച്ചതായി നടിയും നർത്തകിയുമായ ഉത്തര ഉണ്ണി. കൊറോണ ഭീതി വിട്ടൊഴിഞ്ഞതിന് ശേഷം മാത്രമേ ആഘോഷ പരിപാടികള്‍ സംഘടിപ്പിക്കുകയുള്ളൂ എന്ന് ഉത്തര ഉണ്ണി സോഷ്യൽ മീഡിയയിൽ കുറിച്ചു.
നിശ്ചയിച്ച തീയതില്‍ നേരത്തേ തീരുമാനിച്ചുറപ്പിച്ചിരുന്ന പ്രകാരം അമ്പലത്തില്‍ വച്ച്, ലളിതമായ ചടങ്ങുകളോടെ താലികെട്ട് നടത്തുമെന്നും ഉത്തര കുറിച്ചു. ഏപ്രിൽ 5നാണ് മലയാളത്തിന്റെ യുവനായികയും പ്രിയതാരം ഊർമിള ഉണ്ണിയുടെയും രാമൻ ഉണ്ണിയുടെയും മകളുമായ ഉത്തര ഉണ്ണിയും സുരേന്ദ്രൻ നായർ–ഷമാല നായർ ദമ്പതികളുടെ മകൻ നിതേഷ് നായരും തമ്മിലുള്ള വിവാഹം.
വിവാഹത്തില്‍ പങ്കെടുക്കുന്നതിനായി മുന്‍കൂട്ടി ടിക്കറ്റ് ബുക്ക് ചെയ്തവരോട് ക്ഷമ ചോദിക്കുന്നുവെന്നും താരം കുറിച്ചു.