
മലയാളികളുടെ പ്രിയപ്പെട്ട നടിയും അവതാരകയുമൊക്കെയാണ് പേർളി മാണി. ബിഗ്ബോസ് മലയാളം സീസൺ 2ലെ മത്സരാർത്ഥികളിൽ ഒരാളായി എത്തിയതോടെ പേർളിയ്ക്ക് ആരാധകരേറി. അതിനു പിന്നാലെയാണ് പേർളി മാണി ബോളിവുഡിലേക്ക് അരങ്ങേറിയത്. സോഷ്യൽ മീഡിയയ്ക്ക് പ്രിയങ്കരി കൂടിയാണ്.
ബിഗ് ബോസ്സിലെ തന്നെ മറ്റൊരു മത്സരാർത്ഥി ആയ ശ്രീനിഷുമായി പേർളി പ്രണയത്തിൽ ആവുകയും ഷോ കഴിഞ്ഞപ്പോൾ ഇവർ വിവാഹിതരാവുകയും ചെയ്തിരുന്നു. ബിഗ് ബോസ് റിയാലിറ്റി ഷോ യിൽ ഏറ്റവും കൂടുതൽ ആരധകർ ഉള്ള ജോഡികളായിരുന്നു പേര്ളിയും ശ്രീനിഷും. ഇരുവരുടെയും വിശേഷങ്ങൾ അറിയാൻ ആരധകർക്ക് അന്നും ഇന്നും വലിയ താല്പര്യമാണ്.

സോഷ്യൽ മീഡിയയിൽ സജീവമായ താരങ്ങളാണ് ഇരുവരും, യൂട്യൂബ് ചാനൽ ഉണ്ട്. അതിൽ കൂടെ വിശേഷങ്ങൾ എല്ലാം തന്നെ പങ്കുവെക്കാറുണ്ട്. മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. മകൾ നിലയുടെ വിശേഷങ്ങളും എല്ലാം തന്നെ പങ്കുവെക്കാറുണ്ട്. നിലയ്ക്കും ഏറെ ആരാധകർ ആണ് ഉള്ളത്. ഇപ്പോൾ ശ്രീനിയുടെ അച്ഛനെയും അമ്മയെയും സർപ്രൈസായി കാണാൻ പോയതിന്റെ വീഡിയോയാണ് താരങ്ങൾ പങ്കുവെച്ചത്.
ചെന്നൈയിലെ വീട്ടിൽ എത്തിയ ഇവരെ അച്ഛനും അമ്മയും സഹോദരിയും ചേർന്ന് ഒരുപാട് സന്തോഷത്തോടെയാണ് വരവേൽകുന്നത്, കുഞ്ഞിനെ കണ്ട് ശ്രീനിയുടെ അമ്മ കരയുന്നതും ഓടിവന്ന് കുഞ്ഞിനെ എടുക്കുന്നതും നമ്മുക്ക് വിഡിയോയിൽ കാണാം. നില മോൾ ഇപ്പോൾ മുട്ടിൽ ഇഴയുന്നതും കുഞ്ഞരി പല്ല് വന്നതുമൊക്കെ ഈ വിഡിയോയിൽ ആദ്യം പേർളി കാണിക്കുന്നുണ്ട്.