നില മോളുടെ രസകരമായ വീഡിയോ പങ്കുവെച്ചു പേർളി; വീഡിയോ വൈറൽ

മലയാളി ആരാധകരുടെ പ്രിയ അവതാരികയും നടിയുമൊക്കെയാണ്‌ പേര്‍ളി മാണി, ചുരുളന്‍ മുടി കൊണ്ടും വെത്യസ്തമായ അവതരണ ശൈലികൊണ്ടും ശ്രെധ നേടിയ താരം ബിഗ്‌ ബോസ്‌ റിയാലിറ്റി ഷോയിലൂടെയായിരുന്നു ഏറെ ആരാധകരെ സമ്പാദിച്ചത്‌. ബിഗ്‌ ബോസിലെ മറ്റൊരു മത്സരാര്‍ത്ഥിയായ ശ്രീനിഷ്‌ അരവിന്ദിനെ താരം പ്രണയിച്ച്‌ വിവാഹം കഴിക്കുകയായിരുന്നു. ഇരുവരുടെയും പ്രണയവും വിവാഹവും എല്ലാം കേരളക്കര ഏറ്റെടുത്തിരുന്നു.

ഇരുവരുടെയും ജീവിതത്തിലേക്ക്‌ മകള്‍ നില കൂടി എത്തിയതോടെ ഓരോ നിമിഷവും സന്തോഷ നിമിഷമാക്കി മാറ്റുകയാണ്‌ ശ്രീനിഷും പേര്‍ളിയും. നില മോള്‍ക്കൊലപ്പമുള്ള തമാശകളും സന്തോഷ നിമിഷങ്ങളുടെ വിഡിയോകളും ചിത്രങ്ങളും എല്ലാം തന്നെ ഇരുവരും സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ച്‌ രംഗത്ത്‌ എത്താറുണ്ട്‌. അത്തരത്തില്‍ പങ്കുവെക്കുന്ന ചിത്രങ്ങള്‍ എല്ലാം തന്നെ നിമിഷ നേരം കൊണ്ടാണ്‌ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുന്നത്‌. ഇപ്പോഴിതാ അത്തരത്തില്‍ ഒരു വിഡിയോയാണ്‌ പ്രേക്ഷകര്‍ ഏറ്െടുത്തിരിക്കുന്നത്‌.

tjdgcm

നില മോളുടെ പുതിയ കൂട്ടുകാരനെ പരിചയപ്പെടുത്തുന്ന പുതിയ വിഡിയോയാണ്‌ പേര്‍ളി മാണി തന്റെ യൂട്യൂബ്‌ ചാനലിലൂടെ പങ്കുവെച്ചിരിക്കുന്നത്‌. തന്റെ പുതിയ കൂട്ടുകാരനോടൊപ്പം തന്റേതായ ഭാഷയില്‍ ചിരിക്കുകയും കളിക്കുകയും സംസാരിക്കുകയും ചെയുന്ന നില മോളുടെ വീഡിയോ നിമിഷ നേരങ്ങള്‍ക്കുള്ളിലാണ്‌ വൈറലായി മാറിക്കൊണ്ടിരിക്കുന്നത്‌. ഈ പാല്‍ പുഞ്ചിരി കണ്ടാല്‍ ആര്‍ക്കാണ്‌ ഒരുമ്മ കൊടുക്കാന്‍ തോന്നാത്തത്‌ എന്നും, ആ പുഞ്ചിരിക്ക്‌ നൂറായിരം ഉമ്മ എന്നൊക്കെ നിരവധി കമന്റ്‌ കളാണ്‌ വീഡിയോയ്ക്ക്‌ താഴെ വന്നുകൊണ്ടിരിക്കുന്നത്‌. തന്റെ പുതിയ കൂട്ടുകാരിക്കൊപ്പമുള്ള നില മോളുടെ വീഡിയോ ഇതിനോടകം തന്നെ വൈറലായി മാറിയിട്ടുണ്ട്‌.

kyrd

യൂട്യൂബ്‌ നു പിന്നാലെ തന്റെ ഇന്‍സ്റാഗ്രാമിലും പോസ്റ്റ്‌ ചെയ്യ വീഡിയോയ്ക്ക്‌ താഴെ കനിക , പാര്‍വതി നായര്‍ അടക്കം നിരവധി ആളുകള്‍ കമന്റ്‌ കളുമായി രംഗത്ത്‌ എത്തിയിട്ടുണ്ട്‌. സോഷ്യല്‍ മീഡിയയില്‍ മികച്ച പ്രതികരണമാണ്‌ പേര്‍ളി പങ്കുവെക്കുന്ന ചിത്രങ്ങള്‍ക്കും വീഡിയോകള്‍ക്കും ലഭിക്കുന്നത്‌. ഗര്‍ഭകാലം മുതല്‍ ഓരോ വിശേഷങ്ങളും പേര്‍ളി ആരധകരുമായി പങ്കുവെക്കാറുണ്ടായിരുന്നു. തന്റെ കുഞ്ഞിന്റെ ജനനം വരെ പേര്‍ളി മാണി തന്റെ യൂട്യൂബ്‌ ചാലിലൂടെ പങ്കുവെച്ചിരുന്നു.

Previous articleസ്ത്രീധനം അല്ല ആണത്തം എന്ന മനോരോഗമാണ്‌ ആണ്‌ പ്രശനമെന്ന്‌ രാഹുല്‍ പശുപാലന്‍;
Next articleഎത്ര പണമുണ്ടായാലും സ്വാധീനം ഉണ്ടായാലും എല്ലാവരും തുല്യരാണ്; അനുഭവം പങ്കുവെച്ച് ദേവൻ

LEAVE A REPLY

Please enter your comment!
Please enter your name here