ഡോ. ഷാഹിനയുടെ ഫേസ്ബുക് പോസ്റ്റിന്റെ പൂർണരൂപം ഇങ്ങനെ;
നിലാവുപോലെ ചിരിക്കുന്ന പെൺകുട്ടി Fathima Asla ??
ഏതാനും ആഴ്ചകൾക്ക് മുൻപ് കുറിച്ചി ഹോമിയോ കോളേജിൽ ഡിഎംഒ മീറ്റിങ്ങിനു പോയവസരത്തിൽ യാദൃശ്ചികമായി എന്റെ മുന്നിലൂടെ ചിരിച്ചുകൊണ്ട് വീൽചെയറിൽ ഒരു മാലാഖയെപോലെ പാത്തൂസ് കടന്നുപോയി. ആ നിമിഷംവരെ എനിക്കവളെക്കുറിച്ച് ഒന്നുമറിയില്ലായിരുന്നു. ഒന്ന് സംസാരിക്കാനും അവളെ കുറിച്ചറിയാനും ആ നിമിഷം മുതൽ മനസ്സിലൊരു പൂതി ആയിരുന്നു. അന്ന് അവിടെവെച്ച് സമയപരിമിതികൾമൂലം അതിന് സാധിച്ചില്ല. പിന്നീട് എന്റെ കൂട്ടുകാർ വഴിയും ഫേസ്ബുക്കിൽ കൂടിയും അവളെക്കുറിച്ച് കൂടുതൽ അറിയാനിടയായി,പിന്നീട് അസ്‌ല ആയിട്ട് ഫോണിലൂടെ സംസാരിച്ചു ഒരുപാട് കാര്യങ്ങൾ അറിഞ്ഞു. അസ്‌ലയെ നേരിൽക്കാണാനുള്ള ആഗ്രഹം ഏറെനാളായി മനസിലൊതുക്കി നടക്കുവായിരുന്നു.
അവസാനം പടച്ചോൻ അതിനവസരം ഉണ്ടാക്കിത്തന്നു, ഇന്നലെ എനിക്കും എന്റെ ചങ്ങാതിമാർക്കും, പാലാ സെന്റ്.തോമസ് കോളേജിൽ വെച്ച് അസ്‌ലയെ നേരിൽകാണാനും അവളോടൊപ്പം ചിലവഴിക്കാനും സാധിച്ചു, ഒരുപാട് സന്തോഷം. എല്ലാം കരുണ്ണ്യവാനായ പടച്ചോന്റെ കൃപാകടാക്ഷം…!!! ഭാവിയിൽ മിടുക്കി ഡോക്ടർ ആയി ഒരുപാട് പേർക്ക് ആശ്വാസം നൽകാനും പ്രചോദനം ഏകാനും പടച്ചവൻ അനുഗ്രഹിക്കട്ടെ ❤️❤️ #പാത്തൂസ് ??? നിലാവ് പോലുള്ള നിന്നിലെ ആ പുഞ്ചിരി എന്നും നിന്നുടെ മുഖത്ത് നിലനിൽക്കട്ടെ..❤️?❤️ ആമീൻ ???