നിറവയറുമായി നൃത്തം; വിമർശിച്ചവർക്ക് കിടിലൻ മറുപടിയുമായി പാർവതി കൃഷ്ണ!

അഭിനേത്രിയും മോഡലും ചാനൽ ഷോകളിൽ അവതാരകയുമാണ് പാർവതി കൃഷ്ണ. ടെലിവിഷൻ സീരിയലുകളിലും ആൽബങ്ങളിലും ഹ്രസ്വചിത്രങ്ങളിലും സജീവമായിരുന്നു. ഏതാനും സിനിമകളിലും തിളങ്ങിയ പാർവതി പരസ്യചിത്രങ്ങളിൽ മിന്നും താരമാണ്. നിരവധി പരമ്പരകളിലൂടെ പ്രേക്ഷകമനം കീഴടക്കിയ സുന്ദരി തന്‍റെ ഇൻസ്റ്റഗ്രാം പേജിൽ പങ്കുവെച്ചിരിക്കുന്ന പുതിയ ഒരു വീഡിയോ ആണ് ഇപ്പോൾ വൈറൽ ആകുന്നത്.

124973208 382437056338871 7788253976173477859 n

അടുത്തിടെയാണ് താൻ അമ്മയാകാൻ പോകുന്ന സന്തോഷവാർത്ത പാർവതി ആരാധകർക്കായി പങ്ക് വച്ചത്. 9ാം മാസം ഗര്‍ഭിണിയാണ് ഇപ്പോള്‍. വൈകാതെ തന്നെ ഞങ്ങള്‍ മൂന്നാവും,എന്ന് പറഞ്ഞുകൊണ്ടേയിരുന്നു ഭർത്താവ് ബാലഗോപാലിന്റെ ഒപ്പമുള്ള ചിത്രം പാർവതി പങ്ക് വച്ചത്.

മറ്റേർണിറ്റി ഫോട്ടോഷൂട്ടും ഏറെ വൈറൽ ആയിരുന്നു,. ഇതിനു പിന്നാലെ നിറവയറിൽ സന്തോഷവതി ആയുള്ള നൃത്തച്ചുവടുകളും ഇൻസ്റ്റയിലൂടെ ഷെയർ ചെയ്തിരുന്നു. ഒരു തമിഴ് ഗാനത്തിനായിരുന്നു പാർവതിയുടെ ചുവടുകൾ. നിരവധി ആളുകൾ അഭിപ്രയവുമായി രംഗത്ത് വന്നു. ചേച്ചികുട്ടി സുന്ദരി ആയിട്ടുണ്ട് എന്നാണ് ഭൂരിഭാഗം ആളുകളും അഭിപ്രായപെട്ടത്.

126522998 404144840626418 1494691214943251057 n

വീഡിയോ വൈറൽ ആയതിനു പിന്നാലെ ചിലർ വെറുപ്പിന്റെ ഭാഗമായുള്ള സ്മൈലികളും ഇടാൻ തുടങ്ങി. അതിന് കിടിലൻ മറുപടിയാണ് പാർവതി നൽകിയത്. തുമ്മാൻ വരുന്നുണ്ടെങ്കിൽ എത്രയും വേഗം ഒരു ഡോക്ടറെ കാണിക്കുന്നത് നന്നാകും എന്നാണ് പാർവതി മറുപടി കമന്റായി നൽകിയത്. പാർവതിയുടെ ന്യൂ ഹെയർ സ്റ്റൈലിനെക്കുറിച്ചും അഭിപ്രായം വന്നപ്പോൾ നിങ്ങളുടെ എന്താണ് അവസ്ഥ എന്നാണ് ചോദിക്കുന്നത്.എന്തായാലൂം പാർവതിയുടെ മറുപടിയും വീഡിയോയും ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറൽ ആളാണ്.

Previous articleഓട്ടോ സ്റ്റാൻഡിലെ പ്രണയം; വൈറലായി ഒരു ഗൾഫുകാരന്റെ സേവ് ദ് ഡേറ്റ്
Next articleപിന്നിൽ വന്ന് കണ്ണ് പൊത്തി കളി ആഘോഷം ഒക്കെ ലിംഗ സമത്വം അല്ല, ലൈംഗിക ദാരിദ്ര്യം; കുറിപ്പ്

LEAVE A REPLY

Please enter your comment!
Please enter your name here