നിറവയറിൽ പുഷ്പയിലെ സ്വാമി ഗാനത്തിന് ചുവടുവെച്ച് യുവതി, ഹിറ്റായി വിഡിയോ കാണാം..

സമൂഹമാധ്യമങ്ങളിൽ തരംഗമായതാണ് അല്ലു അർജുൻ ചിത്രം പുഷ്പയിലെ ഗാനങ്ങൾ. ശ്രീവല്ലി ഗാനവും സ്വാമി ഗാനവുമടക്കം ചിത്രത്തിലെ ഗാനങ്ങൾ ഇൻസ്റ്റഗ്രാം റീലുകളിലും തരംഗമാണ്. പ്രായഭേദമന്യേ ഈ ഗാനത്തിന് ചുവടുവയ്ക്കുന്ന നിരവധി വിഡിയോകൾക്കിടയിൽ ശ്രദ്ധേയമാകുകയാണ് നിറവയറിൽ ചുവടുവയ്ക്കുന്ന ഒരു യുവതിയുടെ വിഡിയോ.

ആബി സിങ് എന്ന യുവതിയാണ് സാമി ഗാനത്തിന് ചുവടുമായി എത്തുന്നത്. അതേസമയം ഓക്ലൻ‍ഡ് സ്വദേശിയായ ആബി സമൂഹമാധ്യമങ്ങളിൽ അടക്കം സജീവസാന്നിധ്യമാണ്. വിവാഹ ശേഷം ഇന്ത്യയിലേക്ക് എത്തിയ താരം സോഷ്യൽ ഇടങ്ങളിൽ പങ്കുവയ്ക്കാറുള്ള ചിത്രങ്ങൾക്കും വിഡിയോകൾക്കുമൊക്കെ മികച്ച പ്രതികരണങ്ങളും ലഭിക്കാറുണ്ട്.

അതേസമയം കഴിഞ്ഞ കുറച്ച് നാളുകളായി തലയിൽ നിന്നും ഈ പാട്ട് പോകുന്നില്ലെന്നും എന്നാൽ താൻ റീൽസ് ചെയ്യാൻ അല്പം വൈകിയെന്നും പറഞ്ഞുകൊണ്ടാണ് ആബി വിഡിയോ പങ്കുവെച്ചിരിക്കുന്നത്.

Previous articleലെയ്സ് പാക്കറ്റ് കൊണ്ടും സാരിയുടുക്കാം, ക്രിയേറ്റിവിറ്റിയ്ക്ക് അഭിനന്ദനങ്ങൾ അറിയിച്ച് സോഷ്യൽ മീഡിയ; വൈറലായി വീഡിയോ…
Next articleജയസൂരൃയുടെ മകൾ തകർത്തു! ആരാധകരെ ഞെട്ടിച്ചു കൊണ്ട് വേദ കുട്ടി, വീഡിയോ പങ്കുവെച്ചു ജയസൂരൃ…[വീഡിയോ]

LEAVE A REPLY

Please enter your comment!
Please enter your name here