മലയാളികൾക്ക് ഏറെ ഇഷ്ടപ്പെട്ട മിനിസ്ക്രീൻ താരദമ്പതികളിൽ ഒന്നാണ് മൃദുലയും യുവയും. ഭാര്യ എന്ന സീരിയലിലെ രോഹിണി ആയാണ് മൃദുലവിജയ് മലയാളി മനസ്സിൽ ഇടം നേടിയത്. കുറഞ്ഞ നാളുകള്‍ക്കൊണ്ട് കുടുംബപ്രേക്ഷകരുടെ ഇഷ്ട താരമായി മാറി മൃദുല. വളരെ തന്മയത്തത്തോടെ യുള്ള അഭിനയ ശൈലിയാണ് മൃദുലയുടേത്.

തങ്ങളുടെ എല്ലാ വിശേഷങ്ങളും താരങ്ങൾ സാമൂഹിക മാധ്യമങ്ങൾ വഴി പങ്കുവെക്കുക പതിവാണ്. കുറച്ചു ദിവസങ്ങൾക്ക് മുന്നേ താൻ ഗർഭണിയാണ് എന്ന വാർത്തയും അതുകൊണ്ട് തന്നെ തുമ്പപ്പൂവിൽനിന്നും പിന്മാറുകയാണ് എന്നും താരം അറിയിച്ചിരുന്നു. മൃദുലയുടെ സഹോദരി പാർവതിയും ഗർഭണിയാണ്. സഹോദരിയുടെ ബേബി ഷവർ വിശേഷങ്ങളും താരം പങ്കുവെച്ചിരുന്നു.
ഇപ്പോൾ ഇതാ താരം പങ്കുവെച്ചിരിക്കുന്ന ഒരു വീഡിയോയാണ് വൈറൽ ആയിരിക്കുന്നത്. നിറവയറിൽ പാർവതിയും ഒപ്പം മൃദുലയും ഒന്നിച്ച് ഡാൻസ് ചെയ്യുന്നതാണ് വീഡിയോ. “വീട്ടിൽ രണ്ടു ഗർഭിണികൾ ഉള്ളപ്പോൾ ” എന്ന ക്യാപ്ഷനിൽ ആണ് മൃദുല വീഡിയോ പങ്കുവെച്ചിരിക്കുന്നത്. സോഷ്യൽ മീഡിയ ഇത് ഏറ്റെടുത്തു കഴിഞ്ഞു.
ഗർഭകാലം അവശതകളുടെ മാത്രം കാലമല്ല ആഘോഷിക്കാനുള്ള കാലം കൂടി ആണെന്ന് ഇവർ കാണിച്ചു തരുന്നു. ക്ഷീണം ഒന്നും വകവയ്ക്കാതെ ചുറുചുറുക്കോടെ ആണ് താരങ്ങൾ ഡാൻസ് ചെയ്തിരിക്കുന്നത്.വീഡിയോ നിമിഷനേരം കൊണ്ട് തന്നെ സോഷ്യൽ മീഡിയ ഏറ്റെടുത്ത കഴിഞ്ഞു.