കുഞ്ഞതിഥിയുടെ വരവിനായി കാത്തിരിക്കുകയാണ് സൗഭാഗ്യയും അര്‍ജുനും. ഒരാള്‍ വരാന്‍ പോവുന്നുണ്ടെന്നറിഞ്ഞത് മുതലുള്ള വിശേഷങ്ങള്‍ ഇരുവരും സോഷ്യല്‍ മീഡിയയിലൂടെ പങ്കിടുന്നുണ്ട്. സന്തോഷത്തോടെ 36ാം ആഴ്ചയിലേക്ക് എത്തിയെന്ന് പറഞ്ഞായിരുന്നു സൗഭാഗ്യ പുതിയ ഡാന്‍സ് വീഡിയോ പങ്കിട്ടത്.
ട്രെന്‍ഡിനൊപ്പമെന്ന ക്യാപ്ഷനോടെ പോസ്റ്റ് ചെയ്ത വീഡിയോ ക്ഷണനേരം കൊണ്ടായിരുന്നു വൈറലായി മാറിയത്. താര കല്യാണിന്റെ ഡാന്‍സ് സ്‌കൂളില്‍ വെച്ചായിരുന്നു അര്‍ജുന്‍ സൗഭാഗ്യയെ പരിചയപ്പെട്ടത്. തുടക്കത്തില്‍ അത്ര കൂട്ടായിരുന്നില്ലെങ്കിലും പിന്നീട് അടുത്ത സുഹൃത്തുക്കളായി മാറുകയായിരുന്നു ഇരുവരും.
മകനെപ്പോലെയായാണ് താര കല്യാണ്‍ അര്‍ജുനെ പരിഗണിച്ചത്. താനേറെ ഇഷ്ടപ്പെടുന്നയാള്‍ മകള്‍ക്ക് വരനായെത്തുന്നുവെന്നറിഞ്ഞപ്പോള്‍ ഇരട്ടി സന്തോഷമായിരുന്നു അവര്‍ക്ക്. ടിക് ടോക് വീഡിയോയിലൂടെയായി അഭിനയിക്കാനും കഴിവുണ്ടെന്ന് ഇരുവരും തെളിയിച്ചിരുന്നു. നിരവധി അവസരങ്ങള്‍ തേടിയെത്തിയെങ്കിലും സൗഭാഗ്യ സ്വീകരിച്ചിരുന്നില്ല.
ചക്കപ്പഴത്തിലൂടെയായിരുന്നു അര്‍ജുന്‍ അഭിനയിച്ച് തുടങ്ങിയത്. താര കല്യാണിന്റെ ഡാന്‍സ് സ്‌കൂളിന്റെ മുറ്റത്ത് വെച്ച് ഡാന്‍സ് ചെയ്യുന്നതിന്റെ വീഡിയോയാണ് കഴിഞ്ഞ ദിവസം സൗഭാഗ്യ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത്. താരങ്ങളും ആരാധകരുമുള്‍പ്പടെ നിരവധി പേരാണ് വീഡിയോയ്ക്ക് താഴെ സ്‌നേഹം അറിയിച്ചെത്തിയത്.