വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ അഭിനേത്രിയാണ് ദര്‍ശന ദാസ്. മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരം അമ്മയാവുന്നതിന്റെ ത്രില്ലിലാണ്. കുഞ്ഞതിഥിക്കായുള്ള കാത്തിരിപ്പിലാണ് താനെന്ന് വ്യക്തമാക്കിയായിരുന്നു അടുത്തിടെ താരമെത്തിയത്. കുഞ്ഞിക്കൈ കാണിച്ചുള്ള പോസ്റ്റ് വന്നപ്പോള്‍ മുതല്‍ ആരാധകര്‍ ദര്‍ശനയോട് ഇതേക്കുറിച്ച് ചോദിച്ചിരുന്നു. ഇതിന് ശേഷമായാണ് താരവും ആ സന്തോഷം പങ്കുവെച്ചത്. ഇന്‍സ്റ്റഗ്രാമിലൂടെയായിരുന്നു ദര്‍ശന പുതിയ വിശേഷം പങ്കുവെച്ചത്.
സുമംഗലി ഭവയെന്ന പരമ്പരയില്‍ അഭിനയിച്ചു കൊണ്ടിരിക്കുന്നതിനിടയിലായിരുന്നു താരത്തിന്റെ വിവാഹം. ഈ പരമ്പരയുടെ അസിസ്റ്റന്റെ ഡയറക്ടറായിരുന്നു അനൂപ്. വിവാഹം കഴിഞ്ഞതിന് ശേഷമായാണ് താരം സുമംഗലി ഭവയോട് ബൈ പറഞ്ഞത്. സോനു സതീഷാണ് ദര്‍ശനയ്ക്ക് പകരമായി പരമ്പരയിലേക്ക് എത്തിയത്. പോസിറ്റീവ് കഥാപാത്രമായിരുന്നു ദേവി. അമ്മയാവുന്നതിന് മുന്‍പുള്ള അനുഭവങ്ങള്‍ ശരിക്കും ആസ്വദിക്കുകയാണ് താനെന്ന് വ്യക്തമാക്കി എത്തിയിരിക്കുകയാണ് ദര്‍ശന.
പുതിയ ജീവിതത്തിന്റെ സന്തോഷം വാക്കുകള്‍ക്കതീതമാണ്, പറഞ്ഞറിയിക്കാനവുന്നതല്ല അതെന്നായിരുന്നു ദര്‍ശന കുറിച്ചത്. കുഞ്ഞുവയറില്‍ കൈവെച്ചുള്ള താരത്തിന്റെ ചിത്രവും കുറിപ്പും ഇതിനകം തന്നെ വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്. താരങ്ങളും ആരാധകരുമൊക്കെയായി നിരവധി പേരാണ് ചിത്രത്തിന് കീഴില്‍ കമന്റുകളുമായെത്തിയിട്ടുള്ളത്. മെറ്റേണിറ്റി വെയറിലെ ഫോട്ടോ ഷൂട്ടിനുള്ള ക്രഡിറ്റും താരം നല്‍കിയിരുന്നു.