‘നിന്റെ പപ്പയുടെ തലവര മാറ്റിയ പാട്ട്’; പാട്ടുകേട്ട് അത്ഭുതത്തോടെ ഇസക്കുട്ടൻ.! വീഡിയോ

242313557 4222833824482664 582359514661147682 n

മലയാളചലച്ചിത്ര രംഗത്ത് ഒന്നര പതിറ്റാണ്ടുകളായി സജീവമായി നില്കുന്ന നടനാണ് കുഞ്ചാക്കോ ബോബൻ. 1997-ൽ പുറത്തിറങ്ങിയ അനിയത്തിപ്രാവ് എന്ന ചിത്രത്തിലൂടെ നായകനായി അരങ്ങേറിയത്. അൻപതിൽപരം മലയാളചലച്ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. നിരവധി നല്ലകഥാപാത്രങ്ങൾ മലയാളി പ്രേക്ഷകർക്ക് സമ്മാനിച്ചു.

മലയാളികൾക്കെന്നും ചോക്ലേറ്റ് നായകനാണ് നടൻ കുഞ്ചാക്കോ ബോബൻ. ഒരുകാലത്ത് റൊമാന്റിക്ക് സിനിമകൾ എന്നുപറഞ്ഞാൽ മലയാളികൾക്ക് അത് ചാക്കോച്ചൻ സിനിമകൾ തന്നെയായിരുന്നു. 2005 ഏപ്രിൽ 2-ന് തന്റെ കാമുകിയായ പ്രിയ ആൻ സാമുവേലിനെ അദ്ദേഹം വിവാഹം ചെയ്തു. പതിനാലുവർഷത്തെ കാത്തിരിപ്പിനൊടുവിൽ 2019 ഏപ്രിൽ 17-ന് ഇവർക്ക് ഒരു മകൻ ജനിച്ചു. ഇസ്ഹാക്ക് എന്നാണ് മകന്റെ പേര്.

സോഷ്യൽ മീഡിയയിലൂടെ താരം തന്റെ വിശേഷങ്ങളെല്ലാം തന്നെ പങ്കുവെക്കാറുണ്ട്. മകന്റെ വളർച്ചകളെല്ലാം സോഷ്യൽ മീഡിയയിലൂടെ പങ്കുവെക്കാറുണ്ട്. അതിനെല്ലാം തന്നെ മികച്ച സ്വീകരണമാണ് ലഭിക്കുന്നത്. കാത്തിരുന്ന് കിട്ടിയ നിധിയുടെ വരവ് ഏറെ ആഘോഷിച്ചിരുന്നു താരം. ഇപ്പോഴിതാ മകൻ ഇസക്കുട്ടൻ ലൊക്കേഷനിലെത്തിയപ്പോൾ എടുത്ത ഒരു വീഡിയോയാണ് താരം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്നത്.

250931767 143502528016873 2720972489644468745 n

കാരവാനിൽ ചാക്കോച്ഛനൊപ്പം വികൃതി കാണിക്കുന്ന ഇസ സെറ്റിലെ ഒരു ടീം മെമ്പർ ഓടക്കുഴൽ വായിക്കുന്നത് കേട്ടിരിക്കുവാണ്. ‘മിഴിയറിയാതെ’ എന്ന് തുടങ്ങുന്ന ഗാനം വളരെ ഭംഗിയായാണ് ആ കലാകാരൻ ആലപിച്ചിരിക്കുന്നത്. ഇത്‌ കേൾക്കുമ്പോഴുള്ള വികാരം പറഞ്ഞറിയിക്കാനാവുന്നതിനുമപ്പുറം എന്നാണ് വീഡിയോയ്ക്ക് താരം നൽകിയിരിക്കുന്ന കമന്റ്.

കഠിനമായ ജോലിത്തിരക്കിനിടയിലും ഈ കലാകാരൻ സ്വന്തമായി പഠിച്ചെടുത്ത ഒന്നാണിത്. അതിനെ, ആ പാഷനെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല എന്നുകൂടി താരം കുറിക്കുന്നുണ്ട്. വളരെപ്പെട്ടെന്നാണ് വീഡിയോ വൈറലായത്. ‘നിന്റെ അച്ഛന്റെ തലവര മാറ്റിയ പട്ടാണിത്’ എന്നാണ് ഒരു ആരാധകൻ കമന്റ് ചെയ്തിരിക്കുന്നത്.

Previous article‘കരിക്കി’ലെ അർജുൻ വിവാഹിതനാകുന്നു; വധുവിന്റെ ചിത്രം പങ്കുവെച്ച് താരം.!
Next articleഫാഷൻ ഷോയിൽ തിളങ്ങി നടി ആശ ശരത്തിന്റെ മകൾ.!

LEAVE A REPLY

Please enter your comment!
Please enter your name here