ലോക്ഡൗൺ നടക്കുന്ന ഈ സാഹചര്യത്തിൽ ജനങ്ങൾ ഏറെ ജാഗ്രത പാലിക്കേണ്ട സാഹചര്യമാണ്. അവധിദിനങ്ങൾ താരങ്ങൾ കുടുംബത്തോടൊപ്പം ചിലവഴിക്കുകയാണ്. താരങ്ങൾ വിശേഷങ്ങളെല്ലാം തന്നെ സോഷ്യൽ മീഡിയയിലൂടെ പങ്കുവെക്കാറുമുണ്ട്. ഇപ്പോഴിതാ വൈറലാകുന്നത് സിനിമ നടി നിത്യയുടെയും മകളുടെയും ഫോട്ടോയാണ്.
മലയാളത്തിലെ എവർഗ്രീൻ ഹിറ്റായ പറക്കും തളിക എന്ന ചിത്രത്തിലൂടെയാണ് നിത്യ വെള്ളിത്തിരയിലേക്ക് എത്തുന്നത്. മകൾ നൈനക്കൊപ്പം ഉള്ള വർക്കൗട്ട് വീഡിയോകളും ചിത്രങ്ങളും ആണ് താരം ഇൻസ്റ്റഗ്രാം പേജിലൂടെ പങ്കുവെച്ചിരിക്കുന്നത്. താരത്തിന്റെ ചിത്രങ്ങൾ പുറത്തായതോടെ ഇനി എന്നാണ് സിനിമയിലേക്ക് മടങ്ങി വരുന്നത് എന്ന് ചോദിച്ചു നിരവധി ആരാധകരും എത്തിയിട്ടുണ്ട്. ഇത്രയും നാൾ കഴിഞ്ഞിട്ടും സൗന്ദര്യത്തിന് യാതൊരു മാറ്റവുമില്ല എന്നും ചിലർ പറയുന്നുണ്ട്. ചിത്രം കുറഞ്ഞ സമയത്തിനുള്ളിലാണ് വൈറലായത്.