നിങ്ങൾ സ്റ്റാർ ആകുക തന്നെ ചെയ്യും; അന്ന് ഈ ഫോട്ടോ പോസ്റ്റ് ചെയ്യാലോ; വൈറൽ കുറിപ്പ്

നടൻ ടോവിനോയെ കുറിച്ചു ആദർശ് ചന്ദ്രശേഖർ പങ്കുവെച്ച പോസ്റ്റ് ഇങ്ങനെ;

എല്ലാരും ചോദിക്കണേ കഥ ! മൂവി സ്‌ട്രീറ്റ്‌ ഇൽ എഴുതിയത് കണ്ടപ്പോൾ ഒരവസരം കിട്ടിപ്പോ പറയുവാ ! ഒരു 6 വർഷം മുൻപ്.. ഒരു ട്രെയിൻ യാത്രയിൽ പതിവുപോലെ ക്ലാസ് കഴ്ഞ്ഞു പരശുറാം പിടിക്കാൻ ഓടി നോർത്ത് റയിൽവേ സ്റ്റേഷനിൽ എത്തി.. അന്നു ഞാൻ ഒറ്റക്കായിരുന്നു. അങ്ങനെ പ്ലാറ്റഫോമിൽ നിൽക്കവേ നല്ല ഒരു കട്ട താടിയൊക്കെ വച്ചു ഒരു ചുള്ളൻ ചേട്ടൻ എന്റെ തൊട്ടപ്പുറത് നിക്കുന്നുണ്ട് നല്ല മുഖ പരിചയം ഇണ്ട് ബട്ട് എവിടെയാണ് എന്നറിയില്ല കത്തിവെക്കാൻ ഒരാളെ കിട്ടുലൊന്നു വച്ചു കേറി സംസാരിച്ചു ചേട്ടാ നല്ല പരിജയം എവിടെയാണെന്നു അറിയില്ല.. ആളൊന്നു ചിരിച്ചു.. സിനിമയിലൊക്കെ ഇണ്ട് ആക്ടർ ആണെന്നു പറഞ്ഞു ചുമ്മാതല്ല ന്റെ പരിചയം തെറ്റിയില്ല! പറഞ്ഞപ്പോൾ ആളു അഭിനയിച്ചിട്ടുള്ള സിനിമകൾ ഞാൻ കണ്ടിരുന്നു… അധികമാരും ആളെ മനസിലാക്കിയില്ല പേര് പറഞ്ഞപ്പോഴും എനിക്ക് പരിചയമില്ലാർന്നു. നമ്മടെ തീവണ്ടി വന്നു ഞങ്ങൾ കേറി ഒരുമിച്ചിരുന്നു കൊറേ ഞാൻ കത്തിവെച്ചു..

ചേട്ടൻ പറഞ്ഞു കാലിക്കറ്റ് പോവാണ് പ്രിത്വിരാജിന്റെ മൂവി ഒരു റോൾ കിട്ടീട്ടുണ്ട് കഥ കേക്കാൻ പോവാണ് ഡയറക്ടർ നെ കാണാൻ.. ആ യാത്രയിൽ എനിക്ക് ഇഷ്ടപെട്ടത് ആളുടെ സംസാരമായിരുന്നു.. ഞാൻ കൊറേ കത്തിവെച്ചെങ്കിലും മറുപടി തന്നുകൊണ്ടേയിരുന്നു.. ഞാൻ പറഞ്ഞു ചേട്ടാ ഒരു സെൽഫീ എടുത്ത് വെക്കട്ടെ ആളു ചോയിച്ചു അതു വേണോ എന്നിട്ടു ഞങ്ങ സെൽഫി എടുത്തു അപ്പോൾ ഞാൻ പറഞ്ഞു ചേട്ടൻ ഒരിക്കൽ സ്റ്റാർ ആവും അപ്പോൾ ഇതിരിക്കട്ടേന് ചാലക്കുടി എത്താറായിപ്പോ ഞാൻ പറഞ്ഞു നല്ല വേഷം ഈ ഫിലിം കിട്ടട്ടെ അങ്ങനെ ഒരു ഓൾ ദി ബെസ്റ് കൊടുത്തു ബൈ പറഞ്ഞു ഞാൻ ഇറങ്ങി.. സംസാരമത്തിനിടയിൽ ആളു പറഞ്ഞിരുന്നു ഇരിഞ്ഞാലകുടയാണ് വീട് അന്നു രാത്രി ഞാൻ ആ ഫോട്ടോ ഫബിയിൽ പോസ്റ്റ് ചെയ്തപ്പോൾ ആരും വലിയ മൈൻഡ് ഒന്നും ചെയ്തില്ല.. ഒരു വർഷം കഴിഞ്ഞു എന്ന് നിന്റെ മൊയ്‌ദീൻ കാണാൻ ഫസ്റ്റ് ഷോ പോയ ഞാൻ… സിനിമ കഴിഞ്ഞു ഇറങ്ങി ആ ഫോട്ടോ വാൾ നോക്കിയുടുത്ത ക്യാപ്ഷൻ അങ്ങ് മാറ്റി വിത്ത് പെരുമ്പറമ്പിൽ അപ്പു ❤️ അന്നു എനിക്ക് വന്ന മെസ്സേജുകൾ കണക്കില്ലായിരുന്നു മിണ്ടാത്ത കൂട്ടുകാർ പോലും ഇൻബോക്സിൽ

അന്ന് ചേട്ടൻ എന്നെ മറക്കാതെ ആ ഫോട്ടോക്ക് വന്ന് കമന്റ് ഇട്ടു എന്നെ ഞെട്ടിച്ചു.. ഈ രണ്ടു ചിത്രങ്ങൾക്കിടയിൽ എന്റെയും ചേട്ടന്റെയും ലൈഫ് ഇൽ വലിയ മാറ്റങ്ങൾ വര്ഷങ്ങള്ക്കിപ്പുറം… ഓർമ്മയുണ്ടോ എന്നാ ചോദ്യത്തിന്.. ഒരു ആലോചനയുടെ മറുപടി പറഞ്ഞു….! സംസാരിച്ചു.. ഒരു ട്രെയിൻ യാത്രയിലെ പരിജയം… അന്ന് ഞാൻ പറഞ്ഞു ചേട്ടാ സെൽഫി എടുത്തു വെക്കട്ടെ.. ചേട്ടൻ ഒരിക്കൽ സ്റ്റാർ ആവും… അന്ന് ഈ ഫോട്ടോ പോസ്റ്റ്‌ ചെയ്യാലോ അങ്ങനെ പറഞ്ഞു എടുത്ത സെൽഫി… ആദ്യ ചിത്രം #14ജൂലായ്‌2014.. ഒരുപാട് സന്തോഷം..വീണ്ടും കണ്ടതിൽ . സംസാരിച്ചതിന് ഓർത്തെടുത്തതിന്… വീണ്ടും ചേട്ടാ ഒരു സെൽഫി ! #24ഡിസംബർ2017 ആത്മാർത്ഥമായി പരിശ്രമിച്ചാൽ വിജയിക്കുക തന്നെ ചെയ്യും എന്ന് നിങ്ങള് കാണിച്ചു തന്നൂട്ടോ ഇന്നു ഞാൻ ആ ഒരുപാട്‌ ഇഷ്ടപെടുന്ന യുവ നടന്മാരിൽ മുൻപിലാണ് ! അന്നു ഫോട്ടോ എടുക്കാൻ ഉള്ള കാരണം ചോയിച്ചവരോട് അത് സിനിമയോടും സിനിമകരോടും ഉള്ള എന്റെ സിനിമപ്രാന്ത് !

Previous articleഹരീഷേട്ടന്റെ മക്കളുടെ പിറന്നാൾ ആഘോഷം; വീഡിയോ പങ്കുവെച്ച് താരം
Next articleമകളുടെ വിവാഹത്തിന് കാറിൽ ചാണകംപൂശി അച്ഛൻ; വീഡിയോ

LEAVE A REPLY

Please enter your comment!
Please enter your name here