നിങ്ങൾ പരിഹസിക്കുന്നത് കൊണ്ടാണ് ഞങ്ങളെപോലുള്ളവർ ലിംഗമാറ്റ സർജറിക്കു വിധേയമാക്കുന്നതിനു കാരണം

ട്രാന്‍സ്‌ജെന്‍ഡറായ അനന്യ കുമാരി അലക്‌സിന്റെ വിയോഗത്തില്‍ വേദന പങ്കിട്ട് പ്രിയപ്പെട്ടവരെല്ലാം എത്തിയിരുന്നു. ലിംഗമാറ്റ ശസ്ത്രക്രിയ നടത്തിയപ്പോള്‍ സംഭവിച്ച പിഴവിനെക്കുറിച്ച് അനന്യ തുറന്നുപറഞ്ഞിരുന്നു. അതിന് ശേഷം നേരിടേണ്ടി വന്ന ശാരീരിക-മാനസിക ബുദ്ധിമുട്ടുകളെക്കുറിച്ചുള്ള അനന്യയുടെ തുറന്നുപറച്ചില്‍ കണ്ണുനനയിപ്പിക്കുന്നതായിരുന്നു. ലിംഗമാറ്റ ശസ്ത്രക്രിയ ചെയ്യുന്നതിലെ ശരിതെറ്റുകളെക്കുറിച്ചുള്ള ചര്‍ച്ചകള്‍ സോഷ്യല്‍ മീഡിയയില്‍ സജീവമായി അരങ്ങേറിക്കൊണ്ടിരിക്കുകയാണ്. ഈ വിഷയത്തില്‍ അഭിപ്രായം രേഖപ്പെടുത്തി അഞ്ജലി അമീറും എത്തിയിരുന്നു. ഹിജഡ ,ഒൻപതു ,ചാന്തുപൊട്ട് ,ഒസ്സു ,രണ്ടും കെട്ടത് ,നപുംസകം ,പെണ്ണാച്ചി ,അത് ,ഇത് അങ്ങനെ അങ്ങനെ പലപേരുകൾ വിളിച്ചു നിങ്ങൾ പരിഹസിക്കുന്നത് കൊണ്ടാണ് ഞങ്ങളെപോലുള്ളവർ രണ്ടും കല്പിച്ചു ലിംഗമാറ്റ സർജറിക്കു വിധേയമായി മനസ്സും ശരീരവും ഒന്നിപ്പിക്കാൻ ശ്രമിക്കുന്നത്.

210611131 345119823647676 3576012851270339773 n

എന്നാലോ അതിനു ശേഷവും കടുത്ത പീഡനങ്ങളും പരിഹാസവും. പറയൂ സമൂഹമേ ഈ ലോകത്തു സ്വൈര്യമായും സമാധാനമായും നിയമം അനുശാസിക്കുന്ന എല്ലാ അവകാശത്തോടെയും ജീവിച്ചു മരിക്കുവാനുള്ള അവകാശം ഞങ്ങൾക്കില്ലേയെന്നായിരുന്നു അഞ്ജലി അമീർ ചോദിച്ചത്. സത്യത്തിൽ ലിംഗമാറ്റ ശസ്ത്രക്രിയ പ്രകൃതിവിരുദ്ധമാണ്, അഞ്ജലി അത് വിജയിക്കില്ല, വെറുതെ പണംതട്ടാൻ ആയി ചില ഡോക്ടർമാർ പറയുന്നതാണ് ശസ്ത്രക്രിയ ചെയ്യാം എന്നൊക്കെ ഇങ്ങനെയായിരുന്നു ഒരാൾ പോസ്റ്റിന് കമന്റ് ചെയ്തത്. ഞാൻ ചെയ്ത വ്യക്തിയാണ് ഇപ്പോൾ എനിക്ക് പ്രോബ്ലം ഒന്നുമില്ല സർജറി ഓക്കേ ആണെന്നായിരുന്നു അഞ്ജലിയുടെ മറുപടി. അഞ്ജലി അമീർ എന്ന വ്യക്തി ലിംഗമാറ്റ ശസ്ത്രക്രിയയിലൂടെ സ്ത്രീയായി മാറിയെങ്കിൽ അദ്ദേഹത്തെ പിന്നെ എന്തിന് ട്രാൻസ്‌ജണ്ടർ എന്ന് വിളിക്കുന്നു സ്ത്രീ എന്ന് വിളിച്ചാൽ പോരെ.

177050981 304429277716731 6028513324288773323 n

അങ്ങനെ പെണ്ണാവാൻ താല്പര്യമുള്ളവരെ പെണ്ണാക്കുകയും ആണാവാൻ താല്പര്യമുള്ളവരെ ആണാക്കുകയും ചെയ്തിട്ട് ആണ്, പെണ്ണ് എന്ന് വിളിച്ചാൽ പിന്നെ ഒരു പ്രശ്നവും ഉണ്ടാവില്ല. കളിയാക്കരുത്. അവരുടെ ശാരീരിക ബുദ്ധിമുട്ടുകൾ വിവരണാതീതമാണെന്നുള്ള കമന്റുള്ള പോസ്റ്റിന് കീഴിലുണ്ട്. ഒരു കാര്യം പറയട്ടെ, നിങ്ങളിൽ പെട്ട ആൾക്കാർ തന്നെയാണ് നിങ്ങളോട് സമൂഹത്തിനു വെറുപ്പ് ഉളവാക്കാനും നിങ്ങളെ അകറ്റി നിർത്താനും കാരണക്കാർ ആകുന്നത്. നിങ്ങളുടെ കൈമുട്ടൽ അരോചകമാണ് പലർക്കും. നിങ്ങൾക്ക് സ്ത്രീ ആയി ജീവിക്കാൻ ആണ് താല്പര്യം എങ്കിൽ സ്ത്രീകളെ പോലെ ഡ്രസ്സ്‌ ചെയ്ത് ലിപ്സ്റ്റിക് കുറച്ചു ഭംഗിയായി നടന്നുകൂടെ. പൊതുസമൂഹത്തിലെ ഒരാളെ പോലെ നിങ്ങൾ പെരുമാറുമ്പോൾ തനിയെ സമൂഹം നിങ്ങളെയും ചേർത്തുനിർത്തും. പണ്ടെത്തേതിനേക്കാൾ നിങ്ങളോടുള്ള പെരുമാറ്റത്തിൽ സമൂഹം ഒരുപാട് മാറി. ഇങ്ങനൊക്കെ ആയിപ്പോകുന്നത് നിങ്ങളുടെ തെറ്റല്ലെന്നു സമൂഹം മനസ്സിലാക്കി തുടങ്ങി.

212780979 346938346799157 5507536275515307189 n

സമൂഹത്തിലെ വരും തലമുറകളിൽ നിന്നും ഇതിൽ കൂടുതൽ സ്നേഹവും നിങ്ങൾക്ക് ആദരവ് കിട്ടുമെന്ന് കരുതാം, നിങ്ങളും മാറാൻ തയ്യാറാകണം. അഞ്ജലി, ഈ സമൂഹത്തിൻറ്റെ ചില കാഴ്ച്ചപ്പാടുകൾക്ക് എന്ന് മാറ്റങ്ങൾ ഉണ്ടാകുന്നൊ അന്നേ ഇതിൽ നിന്നും മോചനം നേടാൻ പറ്റൂ. പിന്നെ ഒരു കാര്യം ഓർക്കുക നിങ്ങൾ ഇപ്പോൾ ട്രാൻസ് അല്ല നിങ്ങൾ ഒരു സ്ത്രീയാണ്‌. നിങ്ങൾക്കും ഇവിടെ ജീവിക്കാനും, അഭിപ്രായങ്ങൾ പറയാനും സ്വാതന്ത്ര്യവും അവകാശവും ഉണ്ട്. സ്വന്തം സ്വത്വം സൂക്ഷിച്ചു ജീവിതം കെട്ടിപ്പടുക്കാൻ നിങ്ങൾക്ക് അവകാശമുണ്ട് എല്ലാവരെയും പോലെ. ജീവിക്കണം. തളരരുത്. ജന്മം ഇങ്ങനെയായത് ആരുടെയും കുറ്റം കൊണ്ടല്ലെന്ന കമന്റും കുറിപ്പിന് കീഴിലുണ്ട്.

Previous articleനൃത്തത്തിനിടെയിലും മാസ്‌ക് ധരിക്കാൻ കാണിച്ച ഈ കുഞ്ഞുമോന്റെ കരുതലിനെ അഭിനന്ദിച്ചു സോഷ്യൽ മീഡിയ
Next articleവൃത്തിയായി പാത്രം കഴുകുന്ന കുരങ്ങന്‍; വീഡിയോ

LEAVE A REPLY

Please enter your comment!
Please enter your name here