ഫഹദ് ഫാസിലിനെ നായകനാക്കി നവാഗതനായ സജിമോന്‍ പ്രഭാകര്‍ സംവിധാനം ചെയ്ത ‘മലയന്‍കുഞ്ഞ്’ എന്ന ചിത്രത്തിന് ഏറെ പ്രതീക്ഷകൾ ആണ്. ചിത്രത്തിന്റെ ട്രെയിലർ കഴിഞ്ഞ ദിവസം റിലീസ് ചെയ്തിരുന്നു. നിരവധി പേരാണ് ഇതിന് ലൈക്കുമായി രംഗത്ത് എത്തിയത്. ഇപ്പോഴിതാ വൈറൽ ആകുന്നത് സിനിമയുടെ ട്രെയിലർ പങ്കുവെച്ച് സൂര്യയും കമൽഹാസനും പങ്കുവെച്ച വാക്കുകൾ ആണ്.
ഫാസില്‍ സാറിനോട് സ്‌നേഹവും ആദരവും. ഫഹദ്, നിങ്ങള്‍ എപ്പോഴും പുതിയ കഥകള്‍ കൊണ്ട് എന്നെ ആശ്ചര്യപ്പെടുത്തുകയാണ്. തികച്ചും വ്യത്യസ്തത തീര്‍ക്കുന്ന ദൃശ്യങ്ങള്‍ കണ്ട് ഞാന്‍ അത്ഭുതപ്പെട്ടു’; സൂര്യ ട്വീറ്റ് ചെയ്തത് ഇങ്ങനെ. ഫാസിലിന്റെ കുഞ്ഞ് എന്റേയുമാണ്’ എന്നായിരുന്നു കമല്‍ഹാസന്റെ ട്വീറ്റ്. ട്രാന്‍സിന് ശേഷം ഫഹദ് ഫാസിലിന്റേതായ ഒരു ചിത്രം തിയേറ്ററില്‍ എത്തിയിട്ടില്ല. നാല് ചിത്രങ്ങള്‍ ഒടിടിയില്‍ എത്തിയിരുന്നു.
ഇതിനിടെ പുഷ്പ, വിക്രം തുടങ്ങിയ സൂപ്പര്‍ ഹിറ്റ് പാന്‍ ഇന്ത്യന്‍ ചിത്രങ്ങളില്‍ ഫഹദ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുകയും ചെയ്തു. രജിഷ വിജയന്‍ നായികയാവുന്ന ചിത്രത്തില്‍ ഇന്ദ്രന്‍സ്, ജാഫര്‍ ഇടുക്കി, ദീപക് പറമ്പോല്‍ തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
ജൂലൈ 22ന് ചിത്രം തിയറ്ററുകളില്‍ എത്തും. മഹേഷ് നാരായണനാണ് ചിത്രത്തിന്റെ രചനയും ഛായാഗ്രഹണവും നിര്‍വഹിച്ചിരിക്കുന്നത്. ഫാസില്‍ നിര്‍മ്മിക്കുന്ന ചിത്രം എന്ന പ്രത്യേകതയുമുണ്ട്. എ.ആര്‍ റഹ്‌മാന്‍ സംഗീതം പകരുന്നു എന്നതും ചിത്രത്തിന്റെ പ്രത്യേകതയാണ്.