ഓഡിയോ ലീക്കാക്കിയതും പോര മിടുക്കിയായ മോള്‍ക്ക് കോവിഡെന്ന് പച്ചക്കള്ളവും; ബാലയെ കൈയൊടെ പൊക്കി അമൃത കഴിഞ്ഞ ദിവസമാണ് നടൻ ബാലയും മുൻ ഭാര്യ അമ്യത സുരേഷും ഉള്ള വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ ആയി മാറിയത്. ഇവളുടെ മകൾ അവന്തികക്ക് കോവിഡ് ആണെന്നും മകളെ കാണാൻ അമ്യത ബാലയെ അനുവദിക്കുന്നില്ല എന്ന തലക്കെട്ടോടെ സോഷ്യൽ മീഡിയയിൽ ലീക്ക് ഓഡിയോ വൈറൽ അയിരുന്നു. ഇതിനു പിന്നാലെ അമ്യത ലൈവിൽ എത്തികൊണ്ട് തൻ്റെ മകൾക്ക് കോവിഡ് ഇല്ലെന്നും തനിക്ക് കോവിഡ് ആയിരുന്നതിനാൽ മകളുടെ അടുത്ത് നിന്നും മാറി നിന്നത് ആണെന്നും അമ്യത പറഞ്ഞു.
മകളെ കാണാൻ അനുവദിച്ചില്ല എന്നത് തെറ്റ് ആണെന്നും ഓൺ ലൈൻ ക്‌ളാസിൽ പങ്കെടുത്തിരുന്ന മകൾ ബാലയുടെ കോളിന് വേണ്ടി ഏറെ നേരം കാത്തിരുന്നു എന്നും അമ്യത പറഞ്ഞിരുന്നു. ഞങ്ങളുടെ ഓഡിയോ ലീക്ക് ചെയ്തത് ആരാണ് എന്ന് അറിയണമെന്നും ഇത് പുറത്തു വിട്ട ചാനലിന് എതിരെ നിയമ നടപടി സ്വീകരിക്കും എന്നും അമ്യത പറഞ്ഞു. അതിനു ഇടയിൽ ഈ ഓഡിയോ കോൾ ലീക്ക് ചെയ്യിച്ചത് ബാല തന്നെ എന്നുള്ളത് വ്യക്തമായിരിക്കുകയാണ്. യുട്യൂബ് ചാനൽ തന്നെയാണ് ഈ കാര്യം വെളിപ്പെടുത്തി കൊണ്ട് രംഗത്തു വന്നത്. തങ്ങൾ മനഃപൂർവം കെട്ടിച്ചമച്ച വാർത്ത അല്ല എന്നും അവർ പറഞ്ഞു. പല ചാനലിലും ഇത്തരം വാർത്ത വന്നപ്പോൾ ബാലയെ ബന്ധപ്പെട്ടു.
അപ്പോൾ ബാല പൊട്ടിക്കരഞ്ഞു കൊണ്ടാണ് പ്രതികരിച്ചത്. കുട്ടിക്ക് കോവിഡ് ആണെന്നും കുഞ്ഞിനെ കാണാൻ തന്നെ അനുവദിക്കുന്നില്ല എന്നും ബാല പറഞ്ഞതായി ചാനൽ പറയുന്നു. ഐഡിയ സ്റ്റാര്‍ സിംഗര്‍ എന്ന റിയാലിറ്റി ഷോയിലൂടെ എത്തി പിന്നീട് മലയാള സിനിമയിലെ പിന്നണി ഗായികയായി ഉയര്‍ന്ന താരമാണ് അമൃത. തനി നാട്ടിന്‍ പുറത്തുകാരിയായ അമൃത പിന്നീട് നടന്‍ ബാലയെ വിവാഹം ചെയ്തു. എന്നാല്‍ അധികം വൈകാതെ തന്നെ ഇരുവരും വേര്‍പിരിഞ്ഞു. ഇതിന് ശേഷം പിന്നീട് മലയാളി പ്രേക്ഷകര്‍ കണ്ടത് അടിമുടി മാറിയ അമൃതയെയാണ്. സ്വഭാവത്തിലും ലുക്കിലുമെല്ലാം മൊത്തിത്തില്‍ ഒരു മാറ്റം. മാത്രമല്ല പിന്നീട് സിനിമാ പിന്നണി ഗാന രംഗത്ത് താരം സജീവാകുകയും അനിയത്തി അഭിരാമിയുമായി ചേര്‍ന്ന് അമൃതംഗമയ എന്ന് മ്യൂസിക്കല്‍ ബാന്‍ഡ് ആരംഭിക്കുകയും ചെയ്തിരുന്നു.
വിവാഹമോചനത്തിന് ശേഷം പിന്നീട് അങ്ങോട് കരിയറില്‍ വെച്ചടി വെച്ചടി കയറ്റമായിരുന്നു അമൃതയ്ക്ക്. അച്ഛനൊപ്പമില്ലെങ്കിലും തന്റെ മകള്‍ അവന്തിക എന്ന പാപ്പുവിനെ ഒരു കുറവും അറിയിക്കാതെ വളര്‍ത്തണമെന്നത് അമൃതയുടെ ആഗ്രഹമായിരുന്നു. എന്നാൽ ഇപ്പോൾ നടന്‍ ബാല തനിക്കും കുടുംബത്തിനുമെതിരെ ഉന്നയിച്ച ആരോപണങ്ങള്‍ വസ്തുത വിരുദ്ധമാണെന്ന് അമൃത സുരേഷ് വെളിപ്പെടുത്തിയിരിക്കുകയാണ്. ഇതിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് പങ്കുവെച്ചിരിക്കുകയാണ് അമൃതയുടെ സഹോദരി അഭിരാമി സുരേഷ്. ‘ അഭിരാമി തന്റെ കുറിപ്പ് ഉച്ചത്തിലുള്ള സംസാരം ശക്തമാണെന്നും മൗനം തെറ്റാണെന്നും കരുതരുത്’ എന്ന ഉദ്ധരണി പങ്കുവച്ചുകൊണ്ടാണ് പങ്കുവെച്ചത്.
കുറച്ചധികം കാലങ്ങളായി ഉണ്ടായ മൗനത്തെ ചൂഷണം ചെയ്യരുതേ. ഒരു സ്ത്രീയോടൊപ്പം നില്‍ക്കാന്‍ എന്നുമുണ്ടായിരുന്നു സദാചാരത്തിനും സ്വകാര്യ താല്പര്യങ്ങള്‍ക്കും മുകളിലുള്ള ജാതിമതഭേദമില്ലാത്ത ഒരു കൂട്ടം മനുഷ്യര്‍. ഈ കാലത്തില്‍ വേണ്ടത് തമ്മില്‍ പരിഗണിക്കുന്ന ഒരു മാനസിക അവസ്ഥ ആണ്. മൃഗങ്ങളൊന്നുമല്ല പൊന്നോ നമ്മള്‍! കാണാത്ത കഥകള്‍ക്ക് ചുക്കാന്‍ പിടിക്കല്ലേ കൂട്ടരേ. നമ്മുടെ വീട്ടിലുമുണ്ട് ലോകമറിയാത് തെറ്റുധരിക്കപ്പെട്ട ഒരായിരം സ്വകര്യവേദനകള്‍ കടിച്ചുപിടിച്ച അച്ഛന്‍ ‘അമ്മ സഹോദരി സഹോദരന്മാര്‍’.- അഭിരാമി സുരേഷ് കുറിച്ചു. അഭിരാമിയുടെ പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ വളരെ ചുരുങ്ങിയ സമയത്തിനകം വൈറലായി മാറിയിരുന്നു. അമൃത സുരേഷിനെയും കുടുംബത്തെയും പിന്തുണച്ച് നിരവധി പേരാണ് രംഗത്തെത്തിയത്. ബാല മകള്‍ അവന്തികയെ കാണണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ അമൃത അനുവദിച്ചില്ല എന്നായിരുന്നു ആരോപിച്ചത്.ഓണ്‍ലൈന്‍ മാധ്യമത്തില്‍ ഇത് സംബന്ധിച്ച് പ്രചരിച്ച വാര്‍ത്ത തെറ്റാണെന്നും തെളിവുകള്‍ സഹിതം അമൃത തള്ളുകയും ചെയ്തു.