ലക്ഷ്മി രാമകൃഷ്ണനെ ചീത്ത വിളിച്ച് നടി വനിത വിജയകുമാർ. ഏറെ വിവാദമായ വനിത–പീറ്റർ പോൾ വിവാഹത്തെക്കുറിച്ചുളള സംസാരത്തിനിടയിലാണ് ലൈവ് അഭിമുഖത്തിൽ നടി ലക്ഷ്മിക്കെതിരെ പൊട്ടിത്തെറിച്ചത്. നിങ്ങളൊരു ജഡ്ജിയാണോ? വിവാഹപ്രശ്നങ്ങളിൽ ഇടപെടാൻ നിങ്ങൾക്ക് എന്ത് യോഗ്യത’എന്നതായിരുന്നു വനിതയുടെ ആദ്യ ചോദ്യം.
താൻ ഒരു അവതാരകൻ വിളിച്ചിട്ടാണ് താൻ ലൈവിൽ എത്തിയതെന്നും ഇങ്ങനെ തെരുവിൽ വഴക്കും ബഹളുമായി നടക്കുന്ന സ്ത്രീയുമായി സംസാരിക്കാൻ താൽപര്യമില്ലെന്നും അവർ വ്യക്തമാക്കി. പൈസയ്ക്കു വേണ്ടി ഒരു കുടുംബത്തെയും തകർക്കരുത്. വെറും കുപ്പത്തൊട്ടിയാണ് നീ. തെരുവിൽ വഴക്കു കൂടുന്നത് ആരാണ് നീ പറ. ചെരുപ്പൂരി അടിക്കും നിന്നെ.’–വനിത പൊട്ടിത്തെറിച്ചു.