
ഭാര്യമാരെ സോപ്പിടൻ ഭർത്താക്കന്മാർ പല തന്ത്രങ്ങളും പ്രയോഗിക്കാറുണ്ട്. പല സ്നേഹപ്രകടനങ്ങളും കണ്ട് ഭാര്യമാർ മതിമറന്നു വീഴാറുണ്ട്. സ്നേഹം കാണിക്കാൻ തിരഞ്ഞെടുക്കുന്ന വഴികൾ വ്യത്യസ്തമാണ്. എന്നാൽ ഈ പറഞ്ഞതൊന്നും ഒട്ടും അടുത്തൂടെ പോയാട്ടില്ലാത്തവരും ഏറെയാണ്. പല ഭാര്യമാർക്കും ഭർത്താക്കന്മാരെ കുറിച്ച് പരാതികളാണ്.
കാരണം അവരുടെ സ്നേഹപ്രകടനങ്ങളുടെ കുറവ് തന്നെയാണ്., നിനക്ക് വേണ്ടി ഞാൻ താജ്മഹൽ പണിയാം എന്ന് പലരും വീമ്പ് ഇളക്കാറുണ്ട്.എന്നാൽ അതിനെ ഒക്കെ മാറ്റി മറിച്ച് ഭർത്താക്കന്മാർ അത്ര പോര എന്ന് പറയാൻ വരട്ടെ എന്ന വാചകം മാറ്റി എഴുതുകയാണ്. മദ്യപ്രദേശിലെ ദാമ്പത്തികളാണ് താജ്മഹൽ 2.0 ക്ക് അവകാശികൾ ആയത്.

മധ്യപ്രദേശിലെ ബുർഹാൻപൂരിലെ ആനന്ദ് ചോക്ലയാണ് താജ്മഹൽ മാതൃകയിൽ ഭാര്യക്കായി വീടൊരുക്കിയത്. യഥാർഥ താജ്മഹലിനെ കുറിച്ച് നന്നായി പഠിച്ച ശേഷമാണ് ഇത്തരമൊന്ന് പണിയാൻ തീരുമാനിച്ചതെന്ന് വീട്ടുടമ പറയുന്നു. മൂന്ന് വർഷം കൊണ്ടാണ് മിനി താജ്മഹൽ പണിതത്. നാല് കിടപ്പുമുറികളിൽ താഴെ രണ്ട് മുറികളും മുകളിൽ രണ്ട് മുറികളും ആണ് ഉള്ളത്.

ബംഗാളിലെയും ഇൻഡോറിലെയും ശില്പികളെ വരുത്തിയാണ് പണി പൂർത്തിയാക്കിയത്. 29 അടി ഉയരമാണ് വീടിന്. മുറികൾ കൂടാതെ വലിയ ഹാൾ, വായനശാല, പ്രാർഥനാ മുറി എന്നിവയും വീട്ടിലുണ്ട്. വീടിന്റെ അകം മനോഹരമാക്കാൻ രാജസ്ഥാനിൽ നിന്നും മുംബൈയിൽ നിന്നും കലാകാരൻമാരെ വരുത്തിയിരുന്നു.