നിങ്ങളുടെ നല്ലതും മോശവുമായ അഭിപ്രായങ്ങള്‍ എന്നോട് നേരിട്ടു പറയുക..! ഫോണ്‍ നമ്പര്‍ പങ്കുവെച്ച് മഞ്ജു പത്രോസ്..!

റിയാലിറ്റി ഷോയുടെ പേരില്‍ സോഷ്യല്‍ മീഡിയയില്‍ നേരിടേണ്ടി വന്ന സൈബര്‍ ആക്രമണങ്ങള്‍ക്ക് മറുപടിയുമായി നടി മഞ്ജു പത്രോസ്. താന്‍ പോലും അറിയാത്ത കാര്യങ്ങളാണ് സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചതെന്ന് മഞ്ജു ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറഞ്ഞു. തന്‍റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ കൈകാര്യം ചെയ്യുന്നത് സുഹൃത്തുക്കളാണെന്നും അതിനാല്‍ തന്നെ നേരിട്ട് വിളിച്ച് അഭിപ്രായം പറയാം എന്നു പറഞ്ഞ് തന്റെ ഫോണ്‍ നമ്പരും മഞ്ജു ഷെയര്‍ ചെയ്തിട്ടുണ്ട്.

‘ജീവിതത്തിലെ ഒരു നിര്‍ണായകഘട്ടത്തിലാണ് ഞാന്‍ ബിഗ്ബോസ് ഗെയിം ഷോയില്‍ പങ്കെടുക്കാന്‍ പോകുന്നത്. വിജയകരമായി 49 ദിവസം പൂര്‍ത്തിയാക്കി വരുമ്പോളറിയുന്നതു ഞാന്‍ പോലുമറിയാത്ത കാര്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ പരന്നിരിക്കുന്നു എന്നതാണ്. എന്റെ പേരിലുള്ള ഫേസ്ബുക് യൂട്യൂബ് എന്നിവ ഞാന്‍ അല്ല ഉപയോഗിക്കുന്നത്എ ,ന്റെ സുഹൃത്തുക്കള്‍ ആണ്. അതിനാല്‍ നിങ്ങളുടെ നല്ലതും മോശവുമായ അഭിപ്രായങ്ങള്‍ എന്നോട് നേരിട്ടു പറയുക.

എന്റെ ഫോണ്‍ നമ്പര്‍ – 9995455994 (ഇന്റര്‍നെറ്റ് കാള്‍ എടുക്കുന്നതല്ല).’ മഞ്ജു ഫെയ്‌സ്ബുക്കില്‍ കുറിച്ചു. ബിഗ് ബോസ് മലയാളം സീസണ്‍ രണ്ടിലെ ശ്രദ്ധേയ മത്സരാര്‍ഥികളില്‍ ഒരാളായ മഞ്ജു പത്രോസ് കഴിഞ്ഞ ആഴ്ചയാണ് പുറത്തായത്. രണ്ടാം സീസണ്‍ അന്‍പത് ദിവസം പൂര്‍ത്തിയാക്കുന്നതിന്റെ തലേന്നാണ് മഞ്ജുവിന്റെ എലിമിനേഷന്‍ മോഹന്‍ലാല്‍ പ്രഖ്യാപിച്ചത്.

Previous articleഉദ്യൊഗസ്ഥഭരണ മേധാവികളുടെ അവഗണനയ്ക്ക് എതിരെ; സ്വന്തം ജീവൻ എടുക്കാൻ ഞാൻ തയ്യാറെടുക്കുന്നു; കുറിപ്പ്
Next articleതെരുവ് നായയ്ക്ക് കൈക്കുമ്പിളിൽ വെള്ളം കൊടുക്കുന്ന വൃദ്ധൻ; വീഡിയോ

LEAVE A REPLY

Please enter your comment!
Please enter your name here