നിങ്ങളും പറ്റിക്കപ്പെട്ടു സത്യം തുറന്ന് പറഞ്ഞ് രജിത് കുമാർ; വീഡിയോ

ബിഗ് ബോസ് മലയാളം രണ്ടാം സീസണില്‍ വിജയ സാധ്യത കല്‍പ്പിച്ചിരുന്ന മത്സരാര്‍ഥിയായിരുന്നു ഡോ. രജിത് കുമാര്‍. ബിഗ് ബോസ് ഷോയ്ക്കു പുറത്ത് വലിയ പിന്തുണയായിരുന്നു അദ്ദേഹത്തിന് ലഭിച്ചിരുന്നത്. എന്നാല്‍ സഹമത്സരാര്‍ഥിയുടെ കണ്ണില്‍ മുളക് തേച്ച സംഭവത്തോടെ താരം പുറത്ത് പോവുകയായിരുന്നു. പുറത്ത് വന്നതിന് ശേഷവും ചില വിവാദങ്ങളില്‍ രജിത് കുടുങ്ങിയിരുന്നു.

കൊറോണ ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ രജിത്തിനെ സ്വീകരിക്കാന്‍ ആരാധകര്‍ എയര്‍പോര്‍ട്ടില്‍ വന്നത് വലിയ ചര്‍ച്ചയായി. ഇതിന്റെ പേരില്‍ രജിത്തിനെതിരെ പോലീസ് കേസെടുക്കുകയും ചെയ്തിരുന്നു. ഇപ്പോഴിതാ തന്റെ പേരിലുള്ള ഫേക്ക് സോഷ്യല്‍ മീഡിയ പേജുകളെ കുറിച്ച് പറയുകയാണ് രജിത്തിപ്പോള്‍. ലൈവിലെത്തിയതാണ് ഒര്‍ജിനല്‍ അക്കൗണ്ട് താരം വെളിപ്പെടുത്തിയത്. ഒപ്പം ആരും ചതി കുഴിയില്‍ വീഴരുതെന്ന നിര്‍ദ്ദേശവും അദ്ദേഹം നല്‍കിയിരുന്നു. വളരെ അത്യാവശ്യമായൊരു കാര്യം പറയാനാണ് ഞാന്‍ ലൈവില്‍ വന്നിരിക്കുന്നത്. നിങ്ങളാരും ചതികുഴിയില്‍ വീണ് പോവാന്‍ പാടില്ല. സോഷ്യല്‍ മീഡിയ ഒരുപാട് ഗുണങ്ങള്‍ ചെയ്യുന്നുണ്ട്. എന്നാല്‍ ചിലയിടങ്ങളില്‍ ചതികുഴികള്‍ ഒളിഞ്ഞിരിപ്പുണ്ട്.

Previous articleഒരു മനുഷ്യൻ്റെ ജീവനുമുന്നിൽ എന്ത് പോലീസ്; നാട്ടിലെ താരം ഇപ്പോൾ സുഭാഷാണ്..
Next articleനീരജ് മാധവ് ആദ്യമായി ഭാര്യക്ക് കൊടുത്ത കിടിലൻ സര്‍പ്രൈസ് വീഡിയോ

LEAVE A REPLY

Please enter your comment!
Please enter your name here