ഓരോ ദിവസം തന്റെ ആരാധകരെ ഞെട്ടിച്ചുകൊണ്ടിരിക്കുകയാണ് നടി നിത്യദാസ്. മൂത്തമകൾ നൈനയ്ക്ക് ഒപ്പം ഇൻസ്റ്റാഗ്രാമിൽ ധാരാളം റീൽസ് വീഡിയോസ് നിത്യദാസ് പങ്കുവെക്കാറുണ്ട്. എല്ലായിപ്പോഴും വീഡിയോസ് സോഷ്യൽ മീഡിയയിൽ വൈറലാകാറുമുണ്ട്.
സന്തൂർ മമ്മി എന്നാണ് നിത്യദാസിനെ ആരാധകർ വിളിക്കുന്നത്. നിത്യദാസിന്റെ ലുക്ക് കണ്ടിട്ടാണ് ആരാധകർ അങ്ങനെ വിളിക്കുന്നത്. മകൾക്കൊപ്പം ഡാൻസ് ചെയ്യുമ്പോൾ ചേച്ചിയും അനിയത്തിയും പോലെയുണ്ടെന്ന് പലപ്പോഴും ആരാധകർ കമന്റുകൾ ഇട്ടിട്ടുണ്ട്.
ഇപ്പോഴിതാ ദീപാവലി ദിനത്തിൽ വീണ്ടും മകൾക്കൊപ്പം ഒരു കിടിലം ഡാൻസുമായി ആരാധകർക്ക് മുന്നിൽ എത്തിയിരിക്കുകയാണ് നിത്യദാസ്. ബോളിവുഡിൽ ഹിറ്റ് സോങ്ങിനാണ് ഇരുവരും ഈ തവണ ചുവടുവച്ചിരിക്കുന്നത്. ഈ തവണയും അമ്മയും മകളും പൊളിച്ചടുക്കി.
“കജർ മൊഹബത്ത് വാല..” എന്ന ഹിന്ദി പാട്ടിന്റെ റീമിക്സ് വേർഷനാണ് നിത്യദാസും മകളും ഡാൻസ് ചെയ്തത്. “ദീപവലി വൈബ്സ്, അമ്മ മകൾ സീരീസ് 8” എന്ന ക്യാപ്ഷനോടെയാണ് നിത്യദാസ് വീഡിയോ പങ്കുവച്ചത്. നിരവധി ആരാധകരാണ് വീഡിയോയുടെ താഴെ കമന്റുകൾ ഇട്ടിരിക്കുന്നത്.
#nityadas_ pic.twitter.com/Nadf1UR4My
— Omf Media (@MediaOmf) November 6, 2021