മലയാള ടെലിവിഷൻ പ്രേക്ഷകരുടെ ഇഷ്ടനടിമാരിൽ ഒരാളാണ് രശ്മി സോമന്‍. മിനിസ്‌ക്രീനിലെ ശാലീന സുന്ദരിയായിട്ടാണ് നടിയെ മലയാളികള്‍ വിളിക്കുന്നത്. അക്കരപ്പച്ച, അക്ഷയപാത്രം, ശ്രീകൃഷ്ണലീല, പെണ്‍മനസ്, മന്ത്രകോടി, വിവാഹിത തുടങ്ങി ഒട്ടനവധി സീരിയലുകളിലൂടെയും സിനിമകളിലൂടെയും രശ്മി പ്രേക്ഷകരുടെ മനസ്സിൽ ഇടംനേടിയത്. സീരിയലുകളില്‍ തിളങ്ങി നിന്ന സമയത്തായിരുന്നു പ്രമുഖ സംവിധായകനുമായി താരത്തിന്റെ വിവാഹം നടന്നത്. എന്നാൽ അതു പിന്നീട് വിവാഹ മോചനത്തിൽ അവസാനിച്ചു. അതിനുശേഷം രശ്മി അഭിനയത്തില്‍ നിന്നും അല്‍പ്പ നാളെത്തെ ഇടവേള എടുത്തു. രശ്മി രണ്ടാം വിവാഹം ചെയ്‌തതും യു ട്യൂബ് ചാനല്‍ തുടങ്ങിയതടക്കം താരത്തിന്റെ എല്ലാ വിശേഷങ്ങളും മലയാളികള്‍ ആഘോഷമാക്കിയിരുന്നു.
എന്നാല്‍ കുറച്ചു നാളുകളായി താരത്തെ കുറിച്ച് അധികവിവരമൊന്നും ആര്‍ക്കും അറിയില്ലായിരുന്നു. വിവാഹിതയായി ഭര്‍ത്താവിനൊപ്പം ദുബായിലേക്ക് പോയതോടെയാണ് അഭിനയത്തില്‍ നിന്നും താരം ഇടവേള എടുത്തത്. എന്നാല്‍ ഇപ്പോള്‍ സീരിയല്‍ രംഗത്തേക്ക് തിരിച്ചുവരവിന് ഒരുങ്ങുകയാണ് താരം. ഇതുവരെ ചെയ്ത കഥാപാത്രങ്ങളില്‍ നിന്ന് വ്യത്യസ്തമായ കഥാപാത്രവുമായാണ് രശ്മി വരുന്നത്. സോഷ്യൽമീഡിയയിലൂടെയാണ് തിരിച്ചുവരവിനെകുറിച്ച് താരം പങ്കുവെച്ചത്. സോഷ്യൽ മീഡിയയിൽ കുറിച്ചത് ഇങ്ങനെ;
“പ്രിയ പ്രേക്ഷകരെ ,
നാലു വർഷത്തെ ഇടവേളക്കുശേഷം അനുരാഗം എന്ന സീരിയലിലൂടെ ഞാൻ നിങ്ങളെ കാണാൻ വരികയാണ്. മുൻപു നിങ്ങൾ എന്നോടു കാണിച്ച സ്നേഹത്തിന്റെ മാധുര്യം ഒട്ടും കുറയില്ലാന്നു ഞാൻ വിശ്വസിക്കുന്നു. നിങ്ങൾക്ക്, എല്ലാ പ്രായത്തിലുള്ളവർക്കും ഒരുമിച്ചു കണ്ടു ആസ്വദിക്കാവുന്ന ഒരു സീരീസ് ആണു അനുരാഗം. എന്റെ കഥാപാത്രവും ഞാൻ ഇന്നെവരെ ചെയ്‌തതിൽ നിന്നും വത്യസ്തവുമാണ്. നിങ്ങളുടെ അനുഗ്രഹവും പിന്തുണയും ആത്മാർത്ഥമായി ഞാൻ ആഗ്രഹിക്കുന്നു.”