സോഷ്യൽ മീഡിയയിൽ ഏറെ സജീവമാണ് മലയാളത്തിന്റെ പ്രിയനടി അനുശ്രീ. വീട്ടുവിശേഷങ്ങളും സുഹൃത്തുക്കൾക്കൊപ്പമുള്ള യാത്രാവിശേഷങ്ങളും തന്റെ പുതിയ ചിത്രങ്ങളുമെല്ലാം അനുശ്രീ ആരാധകർക്കായി ഷെയർ ചെയ്യാറുണ്ട്. റിയാലിറ്റി ഷോയില്‍ നിന്നും സിനിമയിലേക്കെത്തിയ താരം, വ്യത്യസ്തമായ സിനിമകളുമായി മുന്നേറുകയാണ്. ലാല്‍ ജോസ് സംവിധാനം ചെയ്ത ഡയമണ്ട് നെക്ലേസിലൂടെയാണ് ഈ താരം സിനിമയില്‍ അരങ്ങേറിയത്.
താരത്തിന് കരിയര്‍ ബ്രേക്ക് നല്‍കിയ ചിത്രം ആയിരുന്നു മഹേഷിന്റെ പ്രതികാരം.ഇടയ്ക്കൊക്കെ മോഡേൺ ഫോട്ടോഷൂട്ടിൽ എത്തുന്ന അനുശ്രീയുടെ ചിത്രങ്ങൾ എല്ലാം തന്നെ ആരാധകർ ഇരുകയ്യും നീട്ടിയാണ് സ്വീകരിക്കുന്നത്. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ താരം നിരവധി ചിത്രങ്ങളും വീഡിയോകളും ആരാധകരുമായി മിക്കപ്പോഴും പങ്കുവയ്ക്കാറുണ്ട്.
തുടർന്നുള്ള ലോക്ക്ഡൗൺ കാലത്താണ് അനുശ്രീ ഇൻസ്റ്റയിൽ ഏറെ സജീവമായത്. അതെല്ലാം തന്നെ പ്രേക്ഷകർ ഏറ്റെടുക്കാറുമുണ്ട്.‘ഞങ്ങടെ ഉത്സവം……രണ്ടു വർഷത്തിനു ശേഷം വീണ്ടും പഴയ പോലെ…..ഒരുപാട് നാളായി നോക്കി നോക്കി ഇരുന്ന ദിവസം. ഒരുപാട് ഓർമ്മകൾ … എന്റെ നാട്…. എന്റെ നാട്ടുകാർ… എന്റെ അമ്പലം…. ഉത്സവം…….’.– എന്ന കുറിപ്പോടെയാണ് അമ്പലത്തിൽ എത്തിയപ്പോൾ പകർത്തിയ ചിത്രങ്ങൾ അനുശ്രീ പോസ്റ്റ് ചെയ്തത്.
സെറ്റു സാരിയിൽ മനോഹരിയായ അനുശ്രീയെയാണ് ചിത്രങ്ങളിൽ കാണാനാവുക. ഇപ്പോഴിതാ, അതിൽ നിന്നുള്ള കൂടുതൽ ചിത്രങ്ങൾ പോസ്റ്റ് ചെയ്ത് രസകരമായ ഒരു കുറിപ്പ് പങ്കുവച്ചിരിക്കുകയാണ് അനുശ്രീ. ‘നവരസ ഭാവങ്ങളായ ബീഭത്സം, ഭയാനകം, അത്ഭുതം, ഹാസ്യം,കരുണം,വീരം, ശൃഗാരം, രൗദ്രം, ശാന്തം എന്നിവയ്ക്ക് പുറമേ ഞാനായി കണ്ടുപിടിച്ച 3 ഭാവങ്ങൾ വേറെ ഉണ്ട്….അതാണിത്…!!!!’ എന്ന കുറിപ്പോടെയാണ് നാരങ്ങാവെള്ളം കുടിക്കുന്നതിന്റെ ചിത്രങ്ങൾ താരം പോസ്റ്റ് ചെയ്തത്.