മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് രസ്ന പവിത്രന്‍. ഊഴം എന്ന ചിത്രത്തിലൂടെ ആണ് രസ്ന സിനിമാ മേഖലയിലേക്ക് കടന്നു വരുന്നത്. ഊഴം എന്ന ചിത്രത്തില്‍ പൃഥ്വിരാജ് അവതരിപ്പിച്ച കഥാപാത്രത്തിന്‍റെ അനിയത്തി ആയിട്ടായിരുന്നു രസ്ന വേഷമിട്ടത്. പിന്നീട് ആമി എന്ന ചിത്രത്തിലും പ്രധാനപ്പെട്ട ഒരു വേഷത്തില്‍ രസ്ന പ്രത്യക്ഷപ്പെട്ടു.
സമൂഹ മാധ്യമങ്ങളിലും വളരെ സജീവമായ താരമാണ് രസ്ന. രസ്ന പങ്കുവയ്ക്കുന്ന വിശേഷങ്ങളും ചിത്രങ്ങളും എല്ലാം തന്നെ സമൂഹമാധ്യമങ്ങളില്‍ വളരെ വലിയ തരംഗം സൃഷ്ടിക്കാറുണ്ട്. തന്‍റെ പുതിയ ചിത്രങ്ങള്‍ എല്ലാം തന്നെ രസ്ന ഇടയ്ക്കിടയ്ക്ക് ഇന്‍സ്ത്രഗാമില്‍ ഇടാറുണ്ട്. ഇപ്പോള്‍ രസ്നയുടെ ഫോട്ടോഷൂട് ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ പുതിയ ചര്‍ച്ചാവിഷയമായി മാറിയിരിക്കുന്നത്.
സമൂഹമാധ്യമങ്ങളില്‍ ഇത് ഇപ്പോള്‍ ഫോട്ടോഷൂട്ട് കാലമാണ്. തൊട്ടതിനും പിടിച്ചതിനുമെല്ലാം ഫോട്ടോഷൂട്ട് നടത്തുക എന്നതാണ് മലയാളിയുടെ ഇന്നത്തെ ഫാഷന്‍. കല്യാണം കഴിക്കുന്നതിനു മുന്‍പേ ഫോട്ടോഷൂട്ട്, കല്യാണം കഴിച്ചു കഴിഞ്ഞാല്‍ ഫോട്ടോ ഷൂട്ട്, ഗര്‍ഭിണിയായാല്‍ ഫോട്ടോഷൂട്ട്, കുഞ്ഞുപിറന്നു കഴിഞ്ഞാലും ഫോട്ടോഷൂട്ട്. ഇപ്പോള്‍ പുതിയൊരു ഐറ്റം കൂടി ഇറങ്ങിയിട്ടുണ്ട് – തീം ബോസ്‌ഡ് ഫോട്ടോഷൂട്ട്.
ബാത്ത് ടബ്ബില്‍ നിന്നും എടുത്ത ചിത്രങ്ങളാണ് രസന ഇന്‍സ്ത്രഗ്രാമില്‍ പങ്കുവെച്ചത്. ചിത്രങ്ങള്‍ രണ്ടും നിമിഷങ്ങള്‍ കൊണ്ടാണ് വൈറലായത്. നിരവധി മികച്ച അഭിപ്രായങ്ങളാണ് ചിത്രങ്ങള്‍ക്ക് താഴെ വന്നുകൊണ്ടിരിക്കുന്നത്. എന്തായാലും ചിത്രങ്ങളെല്ലാം സമൂഹമാധ്യമങ്ങള്‍ ഏറ്റെടുത്തിരിക്കുകയാണ്.