തെന്നിന്ത്യൻ താരം നയൻതാരയും സംവിധായകൻ വിഘ്‌നേഷ് ശിവനുമായുള്ള പ്രണയം സൗത്ത്ഇന്ത്യൻ സിനിമ ലോകത്തു ഒരു പ്രധാന ചർച്ചാവിഷയമാണ്. ഇവർ ഒരുമിച്ചുള്ള ചിത്രങ്ങളും നിമിഷങ്ങളും ഇവർ ആരാധകരുമായി പങ്കുവക്കാറുണ്ട്. ആരാധകർ ഇവയെല്ലാം ഇരുംകൈയ്യും നീട്ടിയാണ് സ്വീകരിക്കാറുള്ളത്. ഇപ്പോൾ വിഘേനഷ് നയൻതാരയുമൊത്തു ഉള്ള ക്രിസ്മസ് രാവുകളിലെ സുന്ദരനിമിഷങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിരിക്കുകയാണ്. ഈ ചിത്രങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാണ്.
നയൻതാരയും വിഘ്‌നേഷുമായുള്ള ചിത്രം പങ്കുവെച്ച് കൊണ്ട്, വിഘ്നേഷ് എല്ലാർക്കും ക്രിസ്‌മസ് ആശംസ അറിയിച്ചു. ഏറ്റവും ദുഷ്‌കരമായ സമയങ്ങളിൽ പോലും നല്ല നിമിഷങ്ങൾക്ക് വേണ്ടി ഒരു പുഞ്ചിരി നൽകാൻ ശ്രമിക്കുക. ദൈവത്തിൽ വിശ്വസിക്കുക, നല്ലതിനായി പ്രാർത്ഥിക്കുക എന്നും താരം കുറിച്ചു.