നമ്മളെ വിട്ട് പോയ എക്സിന് വേണ്ടി പ്രാർത്ഥിക്കുക.! വൈറലായി സൂരജിന്റെ വീഡിയോ

260589091 318865863141913 3256949179960956130 n

പാടാത്ത പൈങ്കിളിയിലൂടെയായി പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയ താരമാണ് സൂരജ്. പരമ്പരയില്‍ നിന്നും മാറിയെങ്കിലും സൂരജിനോടുള്ള സ്‌നേഹം ആരാധകര്‍ ഇന്നും അതേ പോലെ നിലനിര്‍ത്തുന്നുണ്ട്. സോഷ്യല്‍ മീഡിയയിലൂടെ തന്റെ വിശേഷങ്ങളെല്ലാം പങ്കിടാറുണ്ട് സൂരജ്.

നമ്മള്‍ ആര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കണമെന്ന് അറിയോ എന്ന് പറഞ്ഞായിരുന്നു സൂരജ് പുതിയ വീഡിയോ പോസ്റ്റ് ചെയ്തത്. നമ്മളേറ്റവും കൂടുതല്‍ പ്രാര്‍ത്ഥിക്കേണ്ടത് നമ്മുടെ എക്‌സിന് വേണ്ടിയാണ്. നമ്മളൊരുപാട് സ്‌നേഹിച്ച്, ഒരുപാട് സ്വപ്‌നം കണ്ട് പെട്ടെന്നൊരു സുപ്രഭാതതത്തില്‍ നമ്മുടെ സ്‌നേഹം തിരിച്ചറിയാതെ പലപല കാരണങ്ങള്‍ പറഞ്ഞ് ഗുഡ് ബൈ പറഞ്ഞുപോവുന്ന എക്‌സിന് വേണ്ടിയാണ് പ്രാര്‍ത്ഥിക്കേണ്ടത്.

നമ്മൂടെ ജീവിതത്തില്‍ ചെറിയ മാറ്റമല്ല വലിയ മാറ്റമുണ്ടാക്കുന്നത് പല എക്‌സുകളാണ്. പലര്‍ക്കും അത് ഉള്‍ക്കൊള്ളാന്‍ പറ്റില്ലെങ്കിലും പലരുടേയും ജീവിതത്തില്‍ നല്ലതും ചീത്തയുമായ മാറ്റങ്ങള്‍ ഉണ്ടാക്കിയിട്ടുള്ളത് എക്‌സുകളാണ്. ഞാന്‍ വേണ്ടെന്ന് പറഞ്ഞ് പോയാല്‍ അവന്റെ അല്ലെങ്കില്‍ അവളുടെ അവസ്ഥ പരിതാപകരമായിരിക്കും എന്നാണ് ഏതൊരു എക്‌സും ചിന്തിക്കുന്നത്.

255745977 235382955205438 6826359210295358150 n

പഠിക്കാനോ ജോലി ചെയ്യാനോ കഴിയാതെ ജീവിതം അവസാനിപ്പിക്കുന്നവരും കാണും, ചിലരാവട്ടെ കടുത്ത ഡിപ്രഷനിലാവും. ആ വ്യക്തി പോയത് താങ്ങാന്‍ പറ്റാതെ പല കാര്യങ്ങളും ചെയ്യാറുണ്ട്. നമ്മള്‍ സത്യസന്ധതയോടെ ആത്മാര്‍ത്ഥമായി സ്‌നേഹിച്ചതാണ്, അത് അവന് അല്ലെങ്കില്‍ തിരിച്ചറിയാന്‍ പറ്റിയില്ല, അത് അവരുടെ തെറ്റാണ്.

ഇങ്ങനെയല്ല നമ്മള്‍ ഇതേക്കുറിച്ച് മറിച്ച് ചിന്തിക്കുകയാണ്. അവന് അല്ലെങ്കില്‍ അവള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുക. എനിക്കൊന്നും സംഭവിച്ചിട്ടില്ല. എന്റെ ജീവിതത്തിലെ നല്ല മാറ്റങ്ങള്‍ അവര്‍ക്ക് കാണിച്ചുകൊടുക്കണം. നാളെ തിരിച്ചുവന്നാല്‍ സ്വീകരിക്കുകയൊന്നുമില്ല. ഡിപ്രഷന്‍ സ്റ്റേജില്‍ നിന്ന് തിരിച്ചുകയറുമ്പോള്‍ നമുക്ക് എത്തിച്ചേരാന്‍ പറ്റാവുന്നത്ര ഉയരത്തില്‍ പോവാനുള്ള പവര്‍ ലഭിക്കും.

266778413 892650768062165 8862771513033584686 n

ഡിപ്രഷനെ അതിജീവിച്ചവര്‍ കയറുന്നൊരു കയറ്റമുണ്ട്. അടുത്ത ആള്‍ അകലുമ്പോഴും അകലുന്ന ആള്‍ അടുക്കുമ്പോഴും ശ്രദ്ധിക്കണം. അവര്‍ പിന്നീട് തിരിച്ച് വരുമ്പോള്‍ അത് സ്വീകരിക്കേണ്ടതില്ല. ഒരു പൊസിഷനിലും അല്ലാതെ നില്‍ക്കുമ്പോള്‍ ഒന്നും കാണില്ല. ആ സമയത്താണ് എവിടെയെങ്കിലും എത്താനുള്ള എനര്‍ജി കിട്ടുക.

എല്ലാത്തിനോടും പോരാടാനുള്ള എനര്‍ജിയാണ് ഇത് പോലെയുള്ള വിട്ട് പോവലിനിടയില്‍ ലഭിക്കുന്നത്. മരിക്കാനുള്ള ആവേശത്തെ നമ്മള്‍ ജീവിക്കാനുള്ള ആവേശമാക്കി മാറ്റുക. എല്ലാരും പോവുന്ന വഴിയെ പോവാതെ മാറ്റി ചിന്തിക്കുകയെന്നുമായിരുന്നു സൂരജ് പറഞ്ഞത്.

Previous article‘കണ്ണുക്കുൾ നിറഞ്ച കല്യാണം’; ആസ്വാദക ഹൃദയങ്ങൾ കീഴടക്കി പാട്ടിൽ സുന്ദരമായ കല്യാണം… വീഡിയോ
Next articleകേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ് പഞ്ചായത്ത് പ്രസിഡന്റ് രേഷ്മ മറിയം റോയിയുടെ സേവ് ദ് ഡേറ്റ് ശ്രദ്ധ നേടുന്നു.! വീഡിയോ

LEAVE A REPLY

Please enter your comment!
Please enter your name here