ദിലീപിന്റെ മകള്‍ മീനാക്ഷിയും ചലച്ചിത്രതാരം നമിത പ്രമോദും വളരെ അടുത്ത സുഹൃത്തുക്കളാണ്. ഇരുവരുടേയും വിശേഷങ്ങള്‍ പലപ്പോഴും സൈബര്‍ ഇടങ്ങളില്‍ ശ്രദ്ധ നേടാറുമുണ്ട്. മികച്ച നര്‍ത്തകര്‍ കൂടിയാണ് ഇരുവരും.
നടനും സംവിധായകനുമായ നാദിര്‍ഷയുടെ മകള്‍ ആയിഷയുടെ വിവാഹവിരുന്നില്‍ മീനാക്ഷിയും നമിത പ്രമോദും ചേര്‍ന്ന് അവതരിപ്പിച്ച നൃത്തവും സൈബര്‍ ഇടങ്ങളില്‍ ശ്രദ്ധ നേടിയിരുന്നു. ശ്രദ്ധ ആകര്‍ഷിക്കുകയാണ് നമിതാ പ്രമോദിന്റെ മറ്റൊരു നൃത്ത വിഡിയോ.
മീനാക്ഷി ദിലീപാണ് ഈ നൃത്തത്തിന്റെ കൊറിയോഗ്രഫര്‍ എന്നതും ശ്രദ്ധേയമാണ്. ‘ഗുരു’ എന്ന ഹിന്ദി ചിത്രത്തിലെ ‘തേരേ ബിനാ…’ എന്ന ഗാനത്തിനാണ് നമിത പ്രമോദിന്റെ നൃത്തം. എ ആര്‍ റഹ്‌മാനാണ് ഈ ഗാനം കംപോസ് ചെയ്തിരിക്കുന്നത്.