ലോകം മുഴുവൻ 190ലേറെ രാജ്യങ്ങളിലായി, മൂന്ന് ലക്ഷത്തിലേറെപേർക്ക് കൊവിഡ് 19 രോഗബാധ സ്ഥിരീകരിച്ചതായാണ് വിവരം. ഇപ്പോഴിതാ കൊറോണ പ്രതിരോധപ്രവർത്തനങ്ങളിൽ സജീവമായിരിക്കുകയാണ് നടൻ ശ്രാവൺ. മലയാളത്തിലെ യുവനടനും നടൻ മുകേഷിന്‍റേയും മുൻ ഭാര്യ നടി സരിതയുടേയും മകനായ ഡോ.ശ്രാവൺ. യുഎഇയിൽ ഫിസിഷ്യനാണിപ്പോള്‍. തന്‍റെ ഫേസ്ബുക്ക് പേജിലൂടെ സോഷ്യല്‍ മീഡിയയില്‍ താരം പങ്കുവച്ച വീഡിയോ വൈറലായി മാറിയിരിക്കുകയാണിപ്പോള്‍.
കൊറോണയുടെ ലക്ഷണങ്ങളെക്കുറിച്ചും പാലിക്കേണ്ട മുന്‍കരുതലുകളെക്കുറിച്ചുമൊക്കെയാണ് യു.എ.ഇയില്‍ ഡോക്ടര്‍ ആയി ജോലി ചെയ്യുന്ന ശ്രാവൺ വ്യക്തമാക്കിയിരിക്കുന്നത്. ഏറെ ശ്രദ്ധ ചെലുത്തേണ്ട സമയമാണിതെന്നും സ്വയം സുരക്ഷ ഏവരും ഉറപ്പുവരുത്തണമെന്നും ശ്രാവൺ പറഞ്ഞിരിക്കുകയാണ്. രാജേഷ് നായര്‍ സംവിധാനം ചെയ്ത കല്ല്യാണം എന്ന സിനിമയിലാണ് ആദ്യമായി ശ്രാവൺ അഭിനയിച്ചത്. ശ്രാവണ്‍ നായകനായി എത്തിയ ചിത്രത്തില്‍ വര്‍ഷ ബൊമ്മല്ലയായിരുന്നു നായികയായെത്തിയിരുന്നത്. യുഎഇയിൽ എമർജൻസി ഫിസിഷ്യനായി ജോലിചെയ്യുകയാണിപ്പോൾ ശ്രാവൺ.