മലയാള സിനിമയ്ക്ക് പകരംവയ്ക്കാനില്ലാത്ത അഭിനയ പ്രതിഭയാണ് ജഗതി ശ്രീകുമാര്‍. നര്‍മ്മവും സങ്കടവുമെല്ലാം നന്നായി വഴങ്ങും അദ്ദേഹത്തിന്. അത്രമേല്‍ തീവ്രമാണ് ജഗതീ ശ്രീകുമാറിന്റെ അഭിനയമൊക്കെയും. എന്നാല്‍ ഒരു അപകടം കവര്‍ന്നെടുത്ത അദ്ദേഹത്തിന്റെ അഭിനയ ജീവിതം തിരിച്ചുവരവിന്റെ പാതയിലാണ്. ജഗതിയുടെ വിശേഷങ്ങള്‍ എപ്പോഴും സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടാറുണ്ട്. ശ്രദ്ധ നേടുന്നതും ജഗതി ശ്രീകുമാറിന്റെ ഒരു വിഡിയോ ആണ്.
ഒരു അണ്ണാന്‍ കുഞ്ഞിനൊപ്പമുള്ള ജഗതി ശ്രീകുമാറിന്റെ സൗഹൃദ നിമിഷങ്ങളാണ് ഈ വിഡിയോയില്‍. സന്തോഷത്തോടെയുള്ള അദ്ദേഹത്തിന്റെ മുഖഭാവം ആരാധകരിലും സന്തോഷം നിറയ്ക്കുന്നു. മലയാള സിനിമയില്‍ ജഗതി ശ്രീകുമാറിനെ ഇനിയും കാണാന്‍ സാധിക്കുമെന്ന പ്രതീക്ഷയിലാണ് ചലച്ചിത്രലോകം.
ജഗതിയ്ക്ക് അനുയോജ്യമായ കഥാപാത്രങ്ങളുമായി ചില സിനിമകളുടെ അണിയറപ്രവര്‍ത്തകര്‍ അദ്ദേഹത്തെ സമീപച്ചിട്ടുമുണ്ട്. നിലിവില്‍ വീല്‍ ചെയറിലാണ് ജഗതി. ഫിസിയോതെറാപ്പിയും പുരോഗമിക്കുന്നുണ്ട്.
2012 മാര്‍ച്ചില്‍ മലപ്പുറം തേഞ്ഞിപ്പാലത്ത് വച്ചുണ്ടായ വാഹനാപകടത്തെ തുടര്‍ന്നാണ് ജഗതി അഭിനയരംഗത്തുനിന്ന് പിന്‍വാങ്ങിയത്. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ജഗതി വര്‍ഷങ്ങള്‍ നീണ്ട ചികിത്സയിലൂടെയാണ് ജീവിതത്തിലേക്ക് മടങ്ങിവന്നത്.