നിരവധി സിനിമകളിൽ ഹാസ്യകഥാപാത്രങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയ താരമായ നടന്‍ ഗോകുലന്‍ എം.എസ് വിവാഹിതനായി. ധന്യയാണ് വധു. പെരുമ്പാവൂർ ഇരവിച്ചിറ ക്ഷേത്രത്തിൽ വെച്ചായിരുന്നു വിവാഹ ചടങ്ങുകള്‍ നടന്നത്. ലോക്ക് ഡൗൺ ആയതിനാൽ തന്നെ സര്‍ക്കാര്‍ പ്രോട്ടോക്കോള്‍ പ്രകാരമായിരുന്നു വിവാഹം നടന്നത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങിൽ പങ്കെടുക്കാനായെത്തിയിരുന്നത്. പുണ്യാളൻ അഗര്‍ബത്തീസ് എന്ന സിനിമയിൽ അവതരിപ്പിച്ച ജിംബ്രൂട്ടൻ എന്ന കഥാപാത്രം ഏറെ ശ്രദ്ധ നേടിയിരുന്നു, ആ പേരിലാണ് ഇൻഡസ്ട്രിയിൽ ഗോകുലൻ അറിയപ്പെടുന്നതും.
ആമേൻ സിനിമയിൽ തെങ്ങുകയറ്റക്കാരൻ കഥാപാത്രമായിട്ടായിരുന്നു ഗോകുലന്‍റെ സിനിമാ അരങ്ങേറ്റം. പിന്നീട് ജയസൂര്യ നായകനായ പുണ്യാളന്‍ അഗര്‍ബത്തീസ് എന്ന കോമഡി സിനിമയില്‍ ഗോകുലന്‍ ചെയ്ത ജിംബ്രൂട്ടന്‍ എന്ന കഥാപാത്രം സമൂഹ മാധ്യമങ്ങളിലുള്‍പ്പെടെ വലിയ ഹിറ്റായിരുന്നു. മലയാളത്തിലെ ഒട്ടുമിക്ക മുന്‍നിര നായകന്മാരുടെ സിനികളിലും ഗോകുലന്‍ അഭിനയിച്ചിട്ടുണ്ട്. മമ്മൂട്ടി, പൃഥ്വിരാജ്, ജയസൂര്യ, നിവിൻ പോളി, ഫഹദ്, കുഞ്ചാക്കോ ബോബൻ, മഞ്ജു വാര്യര്‍ ഇവരുടെ സിനിമകളിലൊക്കെ ശ്രദ്ധേയ വേഷങ്ങളിൽ ഗോകുലൻ എത്തിയിട്ടുണ്ട്.
കഴിഞ്ഞ ദിവസം ഗോകുലന്‍റെ വിവാഹ ക്ഷണകത്ത് പങ്ക് വെച്ച് നടൻ ജോജു ആശംസകള്‍ അറിയിച്ചിരുന്നു. ഇതോടെയാണ് ഗോകുലന്‍റെ വിവാഹ വാര്‍ത്ത സോഷ്യൽമീഡിയയിൽ വൈറലായത്. നിരവധി താരങ്ങള്‍ ആശംസകളുമായി രംഗത്തെത്തിയിരുന്നു. എന്‍റെ പ്രിയപ്പെട്ട ഗോകുവിന് വിവാഹ മംഗളാശംസകള്‍. എല്ലാ പ്രാര്‍ഥനയും ഒപ്പമുണ്ടാകും എന്നാണ് ജോജു ക്ഷണക്കത്ത് പങ്കുവെച്ചുള്ള പോസ്റ്റില്‍ പറഞ്ഞിരുന്നത്. ജോസഫ് എന്ന സിനിമയില്‍ ഇവര്‍ ഒരുമിച്ച് അഭിനയിച്ചിട്ടുമുണ്ട്.